ഡബ്ലിന്‍ : ഗാസയില്‍ നിന്നുള്ള ആദ്യ പലസ്തീന്‍ വിദ്യാര്‍ത്ഥി സംഘത്തെ അയര്‍ലണ്ടിലേക്ക് ക്ഷണിച്ചുവരുത്തി അയര്‍ലണ്ട് . പഠനത്തിനായി ക്ലേശമനുഭവിക്കുന്നവരെന്ന പേരിലാണ് ഐറിഷ് സര്‍ക്കാരിന്റെ പുതിയ സാഹസം.
താലിബാന്‍ അധിനിവേശത്തിന് ശേഷം അഫ്ഗാനികളെ ,അയര്‍ലണ്ടില്‍ കൊണ്ട് വന്നതിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ ,പാലസ്തീനികളെ അയര്‍ലണ്ട് ,സ്വീകരിക്കുന്നത്.ആദ്യം നൂറില്‍ താഴെ പേരെയാണ് 2021ല്‍ കൊണ്ടുവന്നതെങ്കിലും , പിന്നീടത് നൂറുകണക്കിനായി.ഔദ്യോഗികമായി അഭയംതേടിയെത്തിയ അഫ്ഗാനികള്‍ രണ്ടായിരമാണ് എന്നാണ് സര്‍ക്കാരിന്റെ കണക്കെങ്കിലും, അയ്യായിരത്തോളം അഫ്ഗാനികള്‍ ഇതിന്റെ പേരില്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.ഇവരില്‍ 75 ശതമാനം പേരും രാജ്യത്ത് ടാക്‌സ് നല്‍കുന്ന ജനങ്ങളുടെ ചെലവിലാണ് ഇപ്പോഴും കഴിയുന്നത്.അവരുടെ വാടക പോലും നല്‍കുന്നത് സര്‍ക്കാരാണ്.
ഇപ്പോള്‍ ഗാസയില്‍ നിന്നുള്ള 26 പേരുള്‍പ്പെട്ട ടീമാണ് ഐറിഷ് സര്‍വകലാശാലകളില്‍ പഠനവും പുതിയ ജീവിതവും തുടങ്ങാന്‍ വന്നത്.
52 പലസ്തീനികളുള്ള ടീമിലെ ആദ്യ സംഘമാണിത്, ബാക്കിയുള്ളവര്‍ ഇന്നും നാളെയുമായെത്തും.ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ജോര്‍ദാനിലെ അമ്മാന്‍, തുര്‍ക്കിയിലെ ഇസ്താംബൂള്‍ വഴിയാണ് അയര്‍ലണ്ടിലെത്തിയത്.
ഗാസ വിട്ടുപോകാനും ഇസ്രായേല്‍ വഴി സഞ്ചരിക്കാനും ജോര്‍ദാനിലെ പ്രവേശനാനുമതിയും അടക്കം സങ്കീര്‍ണ്ണവും സെന്‍സിറ്റീവുമായ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ‘പുതിയ ലോകത്തേയ്ക്ക്’ ഇവര്‍ എത്തിയത്.
ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫോണുകളിലേക്ക് ഇസ്രയേല്‍ അധികൃതരുടെ അനുമതി സന്ദേശമെത്തിയത്.ചെറിയ സോഫ്റ്റ് ഹാന്‍ഡ്ബാഗ്, വ്യക്തിഗത രേഖകള്‍ , മരുന്ന്, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയാണ് കൊണ്ടുവരാന്‍ അനുമതി ലഭിച്ചത്.സ്വര്‍ണ്ണം,ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ അനുവദിച്ചില്ല. .
ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യസഹായത്തിനൊപ്പം സ്‌ക്രീനിങ്ങും നടത്തി.സര്‍വകലാശാലാ പ്രതിനിധികളെ കണ്ടു.
വിദ്യാര്‍ത്ഥികളെ ഗാസയില്‍ നിന്ന് പുറത്തെത്തിക്കുന്നതിന് വിദേശകാര്യ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിവിധ സര്‍വകലാശാലകള്‍ എന്നിവ ഏതാനും മാസങ്ങളായി ശ്രമിക്കുകയായിരുന്നു.എസ് ഇ ടി യു,ടി സി ഡി,യു സി ഡി,യു എല്‍, ലിമെറിക്കിലെ മേരി ഇമ്മാക്കുലേറ്റ് കോളേജ്, ഗോള്‍വേ , മെയ്‌നൂത്ത് സര്‍വകലാശാലകള്‍, എ ടി യു, ആര്‍ സി എസ് ഐ, ടി യു,ഡബ്ലിന്‍, ഡി സി യു എന്നിവയുള്‍പ്പെടെ നിരവധി ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ‘വിജയം’ കണ്ടത്.
ഇതുവരെ ഇരുനൂറിലധികം ആളുകളെ ഗാസ വിട്ട് അയര്‍ലണ്ടിലേക്ക് എത്തിക്കാന്‍ തന്റെ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് ഹാരിസ് പറഞ്ഞു.പാലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള പ്രായോഗിക നടപടിയാണിതെന്ന് സൈമണ്‍ ഹാരിസ് പറഞ്ഞു.ഇവര്‍ക്കാവശ്യമായ ചികിത്സയുള്‍പ്പടെ എല്ലാ സൗകര്യവും നല്‍കുമെന്നും ഹാരിസ് വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.