വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി സമൂഹത്തിനിടയില്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തിലേറെയായി സജീവമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍( WMA) ഫുട്‌ബോള്‍ മേളയുമായി രംഗത്തെത്തുന്നു. വാട്ടര്‍ഫോര്‍ഡിനെ ഫുട്‌ബോള്‍ ലഹരിയിലാഴ്ത്താന്‍ ‘WMA വിന്റര്‍ കപ്പ് സീസണ്‍ വണ്‍’ നവംബര്‍ 30ന് ബാലിഗണര്‍ GAA ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്നതാണ്. ഓള്‍ അയര്‍ലന്‍ഡ് 7A സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിലെ പ്രമുഖരായ ഇരുപതില്‍പരം ടീമുകള്‍ മാറ്റുരയ്ക്കുന്നതാണ്.
രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലായിരിക്കും മേള സംഘടിപ്പിക്കുന്നത്. 30 പ്ലസ്, അണ്ടര്‍ 30 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാര്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും ലഭിക്കുന്നതാണ്. റണ്ണേഴ്‌സപ്പിന് 401യൂറോയും ട്രോഫിയും ലഭിക്കുന്നതാണ്.
വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ ഓള്‍ അയര്‍ലന്‍ഡ് ഫുട്‌ബോള്‍ മേളയിലേക്ക് അയര്‍ലണ്ടിലെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
ബോബി ഐപ്പ് -085 270 7935
അനൂപ് ജോണ്‍ -087 265 8072
നിര്‍മ്മല്‍ ഖാന്‍ -087 798 9099
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.