head1
head3

ഓണ്‍ലൈനിലാണെങ്കിലും ഇത്തവണത്തെ സെന്റ് പാട്രിക് ദിനാഘോഷം ‘കളറാ’കും!

ആഘോഷം കൊഴുപ്പിക്കാന്‍ നിരവധി സംഘടനകളും കലാകാരന്മാരും...

ഡബ്ലിന്‍ : ഇനി വെറും അഞ്ച് ദിവസങ്ങള്‍ മാത്രം ! കോവിഡ് ലോക്ക്ഡൗണ്‍ വേളയിലും ഈ വര്‍ഷത്തെ സെന്റ് പാട്രിക് ദിനാഘോഷം ‘കളറാ’ക്കാനുള്ള ശ്രമത്തിലാണ് അയര്‍ലണ്ടിലുടനീളമുള്ള വിവിധ സംഘടകളും ഏജന്‍സികളും.

ലോക്കൗഡൗണിന്റെ കറുത്ത നാളുകളില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള ആഹ്വാനമാണ്  അയർലണ്ടിന്റെ ദേശീയ ദിനത്തിൽ  അവര്‍ നല്‍കുന്നത്. ഉണരൂ അയര്‍ലണ്ട് ഉണരൂ…എന്നതാണ് ഈ വര്‍ഷത്തെ സെന്റ് പാട്രിക് ദിനാഘോഷത്തിന്റെ തീം.നിരവധി ഓണ്‍ലൈന്‍ കള്‍ച്ചറല്‍ പ്രോഗ്രാമുകളാണ് നൂറുകണക്കിന് കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഓര്‍ഗനൈസ് ചെയ്തിട്ടുള്ളത്. സംഗീതജ്ഞര്‍, പെര്‍ഫോര്‍മാര്‍, ക്രിയേറ്റേഴ്സ്, തത്സമയ ഇവന്റുകാര്‍ തുടങ്ങി അയര്‍ലണ്ടിലെ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളെല്ലാം ഈ ആഘോഷത്തിനായി ഒത്തുകൂടുകയാണ്.

സെന്റ് പാട്രിക്സ് ഫെസ്റ്റിവല്‍ ഇന്നുമുതല്‍ ടിവിയില്‍ തുടങ്ങും. ആറ് ദിനരാത്രങ്ങള്‍ നീണ്ട ആഘോമാണ് ഓണ്‍ലൈന്‍ ആഗോള ടിവി ചാനല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ആര്‍ടിഇ കള്‍ച്ചര്‍ വഴി പ്രേക്ഷകര്‍ക്ക് ആഘോഷങ്ങളിലേക്ക് ട്യൂണ്‍ ചെയ്യാം.

മാര്‍ച്ച് 12-17 മുതല്‍ എസ്പിഎഫ് ടിവി നൂറിലധികം പരിപാടികളാണ് അവതരിപ്പിക്കുക. ഐറിഷ് സംഗീതം, നാടകം, കല, പെര്‍ഫോമന്‍സ്, കവിത, കഥപറച്ചില്‍, പരമ്പരാഗത കലകള്‍, വെര്‍ച്വല്‍ ടൂറുകള്‍, ഭക്ഷണം, സംസ്‌കാരം എന്നിവയെല്ലാം അതിലുണ്ടാകും.

ഹാസ്യനടന്മാരായ ഫോയില്‍, ആര്‍മ്സ് & ഹോഗ്, മൈക്കല്‍ ഫ്രൈ, ഇതിഹാസ കവി പാറ്റ് ഇന്‍ഗോള്‍ഡ്‌സ്ബി, എഴുത്തുകാരും പ്രക്ഷേപകരുമായ മരിയന്‍ റിച്ചാര്‍ഡ്സണ്‍, ബ്രണ്ടന്‍ ബാല്‍ഫെ, മഞ്ചന്‍ മഗന്‍, ഷെഫ് ടാഡ് ബൈര്‍ണ്‍ എന്നിവരും ആഘോഷങ്ങളുടെ അലങ്കാരമാകും.ചെറുപ്പക്കാര്‍ക്ക് (ഹൃദയം കൊണ്ട് ചെറുപ്പക്കാരായ വര്‍ക്ക്), അതിശയകരമായ ഫാന്‍സിനി ബ്രദേഴ്‌സും ടംബിള്‍ സര്‍ക്കസും മതിയാവോളം ആസ്വദിക്കാം.ഒപ്പം ബ്രെസി, മൈക്കല്‍ റയാന്‍, മറ്റ് അതിഥികള്‍ എന്നിവരുമായി ശാന്തിയും സമാധാനവും ആരോഗ്യവും മാനസികോന്മേഷവും നല്‍കുന്ന ഈവന്റുകളുടെയും ഭാഗമാകാം.

പില്ലോ ക്വീന്‍സിന്റെ സവിശേഷ മ്യൂസിക്കല്‍ പ്രോഗ്രാമുമുണ്ടാകും.ന്യൂ ജാക്സണ്‍, കോള്‍ം മാക് കോണ്‍ അയൊമെയര്‍, മേരി കൊഗ്ലാന്‍, മൈല്‍സ് ഓ റെയ്‌ലി, ജെമ്മ ഡണ്‍ലേവി, സോര്‍ക്ക മഗ്രാത്ത്, ഗാരെത്ത് ക്വിന്‍ റെഡ്മണ്ട്, മാത്യു നോലന്‍, ലിസ ഹാനിഗന്‍, അഡ്രിയാന്‍ ക്രോലി, ഫോണ്ടെയ്ന്‍സ് ഡിസി ഗ്രിയാന്‍ ചാറ്റന്‍, ദി ഷാംറോക്ക് ടെനേഴ്സിന്റെ മാത്യു കാമ്പ്‌ബെല്‍, സോപ്രാനോ മേരി മക്കാബ്, ദി ബ്രീത്ത്, മോക്സി, കോല, ബ്രയാന്‍, യെ വാഗാബോണ്ടിലെ ഡിയാര്‍മുയിഡ് മാക് ഗ്ലോയിന്‍ എന്നിവരൊക്കെ പ്രോഗ്രാമില്‍ അണിനിരക്കും.

എഡ്ഡി ലെനിഹാന്‍ ഡൊണാച്ച ഡ്വയര്‍, സിന്‍ എ ഡീര്‍ എസ്, സിലിയരാദ് ó ചോര്‍ക്കാ ദുയിബ്നെ, ഷാന്‍ഡ്രം സെയ്‌ലി ബാന്‍ഡ്, കയോയിം ഒ ഫ്ലാഹെര്‍ട്ടി, റോനന്‍ ഓ ഫ്ലാഗെര്‍ട്ടി, നാസ് മാക് കാതഹെയ്ല്‍,നുവാല ഹേയേസ്, ജെറി ഓ’റെയ്‌ലി, ഡെര്‍മോട്ട് ബോള്‍ഗര്‍, ആനിമേരി ന ചുറെസിന്‍, നെല്‍ നെ ക്രോണിന്‍ ,അന്താരാഷ്ട്ര അതിഥികളായ വെല്‍ഷ് ഇതിഹാസം ഗ്രഫ് റൈസ്, സ്‌കോട്ട്‌ലന്‍ഡിലെ ബ്രഡ്ഗെ ചൈംബ്യൂള്‍, ഐദാന്‍ ഓ റൂര്‍ക്കെ എന്നിവരുള്‍പ്പെടെ നിരവധി പരമ്പരാഗത പെര്‍ഫോമേഴ്സും കഥാകാരന്മാരും ഈവന്റുകളുടെ പ്രത്യേക ആകര്‍ഷണമാകും.

കൂടാതെ, മാര്‍ച്ച് 17 ന് ആര്‍ടിഇ ഒരു വെര്‍ച്വല്‍ സെന്റ് പാട്രിക് ഡേ പരേഡും ഹോസ്റ്റ് ചെയ്യുന്നുണ്ട്.ലോകമെമ്പാടുമുള്ള ആളുകളെ ഓണ്‍ലൈനില്‍ ഒത്തുചേര്‍ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/Befc4hJDKZnLWEJvFbKmZK

Comments are closed.