അയര്‍ലണ്ടിലേക്ക് ഇനി നോണ്‍ ഇ യൂ ബസ് ഡ്രൈവര്‍മാര്‍ക്കും അവസരം , റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍
ഡബ്ലിന്‍: മേഖലയിലെ റിക്രൂട്ട്മെന്റ് പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കുന്നതിന് നോണ്‍ ഇ യൂ രാജ്യങ്ങളിൽ നിന്നുമുള്ള ബസ് ഡ്രൈവര്‍മാര്‍ക്കും അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ബസ്, കോച്ച് ഡ്രൈവര്‍മാര്‍ക്കായി 1,500 തൊഴില്‍ പെര്‍മിറ്റുകളുടെ ക്വാട്ടയാണ് എന്റര്‍പ്രൈസ് വകുപ്പ് അനുവദിച്ചിട്ടുള്ളത്.ഇതിനായി 2022 ഡിസംബര്‍ മുതല്‍ തന്നെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്
ഡ്രൈവര്‍മാര്‍ക്ക് ആഴ്ചയില്‍ 39 മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രതിഫലം €30,000 ലഭിക്കണമെന്നും D, DE, D1, D1E ഡ്രൈവിംഗ് ലൈസന്‍സ് വിഭാഗങ്ങള്‍ അല്ലെങ്കില്‍ തതുല്യമായ അംഗീകൃതയോഗ്യത ഉണ്ടായിരിക്കണമെന്നും എന്റര്‍പ്രൈസ് വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.
ഡബ്ലിന്‍ ബസ് അടക്കമുള്ള ബസ് ഓപ്പറേറ്റര്‍മാര്‍ നിലവില്‍ റിക്രൂട്ട്മെന്റും റീട്ടെന്‍ഷനും അടക്കമുള്ള പ്രതിസന്ധി നേരിടുന്നുണ്ടെന്ന് നാഷണല്‍ ബസ് & റെയില്‍ യൂണിയന്‍ (എന്‍ബിആര്‍യു) ജനറല്‍ സെക്രട്ടറി ഡെര്‍മോട്ട് ഒ ലിയറി പറഞ്ഞു, ഇത് യാത്രക്കാരുടെ സേവനങ്ങളെ ബാധിക്കുന്നു.
ഈ പ്രതിസന്ധി സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ബാധിക്കുന്നു. ഹോട്ടലുകള്‍, റസ്റ്റോറന്റ് വ്യവസായം, അവരെല്ലാം ഒരേ പ്രശ്‌നം നേരിടുന്നു, അവര്‍ക്ക് ഇപ്പോള്‍ തൊഴിലാളികളെ ലഭിക്കില്ല, ”അദ്ദേഹം പറഞ്ഞു.”ബസ് സര്‍വീസുകള്‍ ഇപ്പോള്‍ 24 മണിക്കൂറായി മാറുകയാണ്, എന്നാല്‍ ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം കാരണം നിലവിലുള്ള ജീവനക്കാര്‍ക്ക് രാപ്പകലില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.”ഡെര്‍മോട്ട് ഒ ലിയറി വ്യക്തമാക്കി.
രാജ്യത്ത് ഹെവി ട്രക്ക് ഡ്രൈവര്‍മാരുടെയും നിരവധി ഒഴിവുകള്‍ നിലവിലുണ്ട്.
ട്രെയിന്‍ ഡ്രൈവര്‍മാരുടെയും ഒഴിവുകള്‍
അയര്‍ലണ്ടില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് ഐറിഷ് റയിലില്‍ ട്രെയിന്‍ ഡ്രൈവര്‍മാരായി ചേരുന്നതിനുള്ള റിക്രൂട്ട്‌മെന്റും ഇപ്പോള്‍ നടക്കുന്നുണ്ട്. എണ്‍പതോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ആദ്യം അപേക്ഷിക്കുന്ന യോഗ്യരായവരില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ലിങ്ക് താഴെ ചേര്‍ക്കുന്നു https://www.irishrail.ie/en-ie/about-us/company-information/career-opportunities-at-iarnrod-eireann/train-driver</a
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.