ഡബ്ലിന്‍ :ദുബൈയില്‍ നടന്ന 12ാമത് ബ്രൈനോബ്രെയ്ന്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ മിന്നും പ്രകടനവുമായി അയര്‍ലണ്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ .ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.
അയര്‍ലണ്ടിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 6 മുതല്‍ 12 വയസ്സുവരെയുള്ള 8 വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.ഏഴ് പേര്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും ഒരാള്‍ക്ക് സ്വര്‍ണ്ണ മെഡലും ലഭിച്ചു.കാര്യക്ഷമത, കൃത്യത, ഏകാഗ്രത, വേഗത എന്നിവകൊണ്ടാണ് അയര്‍ലണ്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയരായത്.
ഡാനിയല്‍ ജെറി (6 വയസ്സ്), റോബിന്‍ സിംഗ് (8),ജോയല്‍ ബ്ലെസണ്‍ (9 ),ആരോണ്‍ ജസ്റ്റിന്‍ (10 ),ആരോണ്‍ അരുളാനന്ദം (11 ),ക്രിസ്റ്റ്യന്‍ എഡെഡ് (11),നിറ്റിഷ ശരവണന്‍ (12),എലിസബത്ത് റൂബിന്‍ (12) എന്നിവരാണ് അയര്‍ലണ്ടിന്റെ യശസ്സുയര്‍ത്തിയത്.ലോകമെമ്പാടുമുള്ള പ്രതിഭകളായ കുട്ടികളുടെ മെന്റല്‍ മാത്സിന്റെയും അബാക്കസ് കഴിവുകളുടെയും ഗംഭീരമായ പ്രദര്‍ശനമാണ് നടന്നത്. 18 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
അര്‍പ്പണബോധവും സ്ഥിരോത്സാഹവും കഠിനാധ്വാനവുമാണ് കുട്ടികളെ വിജയത്തിലെത്തിച്ചതെന്ന് സംഘാടകര്‍ പറയുന്നു.ഈ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ രാജ്യത്തുടനീളം അബാക്കസ്, നൈപുണി വികസന പരിപാടികള്‍ നടത്തുന്ന ബ്രൈനോബ്രെയ്ന്‍ അയര്‍ലന്‍ഡ് നിര്‍ണായക പങ്ക് വഹിച്ചു.
4 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ആഗോളതലത്തില്‍ രൂപകല്‍പ്പന ചെയ്ത അംഗീകൃത നൈപുണ്യ വികസന പരിപാടിയാണ് ബ്രൈനോബ്രെയ്ന്‍. ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗും (എന്‍ എല്‍ പി) വ്യക്തിത്വ വികസന സാങ്കേതിക വിദ്യകളും അബാക്കസ് അടിസ്ഥാനമാക്കിയുള്ള ഗണിത പഠനവുമായി സമന്വയിപ്പിക്കുന്നതാണിത്.
45 രാജ്യങ്ങളിലായി 1,000ലധികം കേന്ദ്രങ്ങളാണ് ബ്രെയ്‌നോബ്രെയ്നിനുള്ളത്. ബ്രെയ്‌നോബ്രെയ്നിന്റെ അന്താരാഷ്ട്ര മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു വേദി നല്‍കും. ഇത് കുട്ടികളുടെ ആത്മവിശ്വാസവും എക്സ്പോഷറും വര്‍ധിപ്പിക്കും. അക്കാദമിക് തലത്തിന് അപ്പുറത്തേക്ക് വളരാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബ്രെയ്‌നോബ്രെയ്ന്‍.
ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന രീതിയെ ബ്രൈനോബ്രൈന്‍ മാറ്റിമറിച്ചതായി ഡബ്ലിനില്‍ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ ജസ്റ്റിന്‍ പറഞ്ഞു.വിജയികള്‍ക്ക് സ്‌കൂളുകളും കമ്മ്യൂണിറ്റികളും ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ബ്രൈനോബ്രെയ്ന്‍ അധ്യാപകരുടെ കഴിവുകളും നിലവാരവും സമാനതകളില്ലാത്തതാണെന്ന് ഡോ.ചിത്രാ ബ്ലെസണ്‍ പറഞ്ഞു.ഇവരുടെ രണ്ട് മക്കളായ ജോഷ്വയും ജോയലും ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. മൂന്ന് പെണ്‍മക്കളെയും ബ്രൈനോബ്രെയ്ന്‍ പ്രോഗ്രാമില്‍ ചേര്‍ത്തെന്ന് ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ നിന്നുള്ള ആന്‍ രാജ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.