head1
head3

അയര്‍ലണ്ടിലൊട്ടാകെ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തോളം വീടുകളും യൂണിറ്റുകളും

ഡബ്ലിന്‍ : അടഞ്ഞുകിടക്കുന്ന ഷോപ്പുകളിലും സ്ഥാപനങ്ങളിലുമൊക്കെയായി അയര്‍ലണ്ടിലൊട്ടാകെ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തോളം വീടുകളും യൂണിറ്റുകളുമെന്നാണ് കണക്കാക്കുന്നത്. ഇവയെ ഭവന വിപണിയിലെ പ്രതിസന്ധി ലഘൂകരിക്കാന്‍ ഉപയോഗിക്കാനാകുമോയെന്ന് ആലോചിക്കാവുന്നതേല്ല… ഇത്തരം ആശയങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്.

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഇത്തരത്തിലൊരു പുതിയ നഗര വികസന പദ്ധതി തയ്യാറാക്കി വരുന്നുണ്ട്.2022 മുതല്‍ 2028 വരെ ഉപയോഗിക്കാന്‍ 4000 ശൂന്യസ്ഥലങ്ങളെ പ്രാപ്തമാക്കുന്നതാണ് ഈ നൂതന പദ്ധതി.ഈ പരീക്ഷണ മാതൃക രാജ്യത്താകമാനം വ്യാപകമാക്കാന്‍ കഴിയുമോയെന്ന് ഭവന വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടാവണമെന്ന് പ്ലാനിംഗ് വിദഗ്ദര്‍..

വര്‍ക്ക് ഫ്രം ഹോം വ്യാപിച്ചതോടെ റൂറല്‍ ടൗണുകളിലും വില്ലേജുകളിലും വീടുകളുടെ ആവശ്യം ഉയരുകയാണ്. ഈ ആവശ്യം നിറവേറ്റുന്നതിനായി പുതിയ വീടുകള്‍ വളരെ പരിമിതമായി മാത്രമേ വരുന്നുള്ളു.രാജ്യത്തൊട്ടാകെയുള്ള കടകള്‍ക്കും ചില്ലറ വില്‍പ്പനശാലകള്‍ക്കും മുകളില്‍ ഒരു ലക്ഷത്തോളം താമസസ്ഥലങ്ങള്‍ അവശേഷിക്കുന്നതായാണ് കരുതുന്നത്.ഈ പശ്ചാത്തലത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു ലക്ഷം വീടുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത തേടണമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓക്ഷനേഴ്സ് ആന്റ് വാല്യുവേഴ്സ് (ഐ പി വി ) ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഡേവിറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

‘ഷോപ്പുകള്‍ക്ക് മുകളിലുള്ള ഇടങ്ങള്‍ ഉപയോഗിക്കാന്‍ കഴിയണം. ഇതിനാവശ്യമായ പണം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറായാല്‍ ആളുകള്‍ക്ക് പ്രധാന സ്ട്രീറ്റുകളില്‍ തന്നെ താമസിക്കാന്‍ കഴിയും.ചില ഷോപ്പുകള്‍ പാര്‍പ്പിട ഉപയോഗത്തിലേക്ക് മാറ്റാന്‍ പ്ലാനിംഗ് അനുമതിയും നല്‍കണം.ഇങ്ങനെ ചെയ്താല്‍ ഭവന ദൗര്‍ലഭ്യം പരിഹരിക്കാനാകും. ഹൗസ് ഫ്രം ഹോം അയര്‍ലണ്ടിലെ ഭവന പ്രശ്‌നത്തെ സാരമായി ബാധിക്കുമെന്ന് ഡേവിറ്റ് പറഞ്ഞു.”പ്രധാന നഗരങ്ങളില്‍ നിന്ന് അകലെയുള്ള പ്രദേശങ്ങളിലും വീടുകളുടെ ആവശ്യം വര്‍ദ്ധിക്കും”.
രാജ്യത്തിന്റെ ഭവന ആവശ്യം നിറവേറ്റുന്നതിന് പ്രതിവര്‍ഷം 34,000 പുതിയ വീടുകള്‍ ആവശ്യമാണെന്നാണ് സെന്‍ട്രല്‍ ബാങ്ക് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 20,000 ത്തോളം വീടുകള്‍ പോലും നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിട്ടില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

 

Comments are closed.