അള്‍സ്റ്റര്‍ ബാങ്ക് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു, ആസ്തികളും,ലോണുകളും വില്‍ക്കുന്നു
ഡബ്ലിന്‍:റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്ന് അള്‍സ്റ്റര്‍ ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു,
അടുത്ത വര്‍ഷങ്ങളോടെ അള്‍സ്റ്റര്‍ ബാങ്ക് പൂര്‍ണ്ണമായും ഐറിഷ് വിപണിയില്‍ നിന്നും പിന്മാറും.
യുകെയിലെ പ്രമുഖ ബാങ്കിംഗ് കമ്പനിയായ നാറ്റ് വെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിന് ഇവിടെ 11 ലക്ഷം ഉപഭോക്താക്കളുണ്ട്. രാജ്യത്താകമാനം 88 ബ്രാഞ്ചുകളിലായി 2,800 സ്റ്റാഫുകളുമുണ്ട്.ഇവയെല്ലാം ഉപേക്ഷിച്ചുകൊണ്ടാണ് അള്‍സ്റ്റര്‍ ബാങ്ക് അയര്‍ലണ്ട് വിടുന്നത്.
തന്ത്രപരമായ പുനഃ സംഘടനയുടെ ഭാഗമായി നാറ്റ് വെസ്റ്റ്
അവരുടെ ഐറിഷ് വിഭാഗത്തെ ഒഴിവാക്കാനുള്ള പദ്ധതിയെ കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ സൂചന നല്‍കിയിരുന്നു.
”പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും നിലവിലുള്ള ഉപഭോക്താക്കളുമായി ആശയവിനിമയം തുടരുമെന്നും,അത് വരെയും പുതിയതും നിലവിലുള്ളതുമായ എല്ലാ ബിസിനസുകളും തുടരുമെന്നും അള്‍സ്റ്റര്‍ ബാങ്ക് അറിയിച്ചു.
ഘട്ടംഘട്ടമായി പിന്‍വലിക്കലിന്റെ ഭാഗമായി, വാണിജ്യ വായ്പകള്‍ നിര്‍വഹിക്കുന്നതിനുള്ള 4 ബില്യണ്‍ യൂറോയുടെ പോര്‍ട്ട് ഫോളിയോ വില്‍പ്പന നടത്തുകയോ,കൈമാറുകയോ ചെയ്യുന്നതിന് എ.ഐ.ബിയുമായി പ്രാഥമിക ധാരണാപത്രം അംഗീകരിച്ചതായി അള്‍സ്റ്റര്‍ ബാങ്ക് അറിയിച്ചു.
ഈ വായ്പ വിഭാഗത്തിൽ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും എ.ഐ.ബിയിലേക്ക് മാറുമെന്ന് ബാങ്ക് അറിയിച്ചു.
അന്തിമ നിബന്ധനകളുടെയും കൃത്യമായ ഡോക്യുമെന്റേഷന്റെയും ഉടമ്പടി, കൂടുതല്‍ ചര്‍ച്ചകള്‍, ഉടമ്പടി എന്നിവയ്ക്ക് വിധേയമായി വാണിജ്യ വായ്പകള്‍ എ.ഐ.ബിയിലേക്ക് മാറ്റപ്പെടും.
ചില റീട്ടെയില്‍, എസ്എംഇ ആസ്തികള്‍, ബാധ്യതകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ വാങ്ങാനുള്ള താല്‍പ്പര്യത്തെക്കുറിച്ച് പെര്‍മനന്റ് ടിഎസ്ബിയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും,ഇവയുടെ തീരുമാനവും ഉടനെ ഉണ്ടാവുമെന്നും അള്‍സ്റ്റര്‍ ബാങ്ക് അറിയിച്ചു.
https://chat.whatsapp.com/
Comments are closed.