മിലാന്‍ : ഇന്ത്യന്‍ ത്രീ വീലര്‍-ടൂവിലര്‍ ടയറുകളും ഓഫ്-ഹൈവേ ടയറുകളും നിര്‍മ്മിക്കുന്ന ടിവിഎസ് ശ്രീചക്ര യൂറോപ്യന്‍ വിപണിയിലേയ്ക്കുമെത്തുന്നു.യൂറോപ്യന്‍ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകുന്ന പുതിയ ശ്രേണിയിലുള്ള യൂറോഗ്രിപ്പ് ടയറുകളുമായാണ് ടിവിഎസ് കളത്തിലിറങ്ങുന്നത്.
യൂറോഗ്രിപ്പ് ബീ കണക്റ്റ് സ്‌കൂട്ടര്‍ ടയറുകളാണ് കമ്പനി യൂറോപ്പില്‍ പുറത്തിറക്കുന്ന ആദ്യത്തെ ഉല്‍പ്പന്നം. ഇത് വരും മാസങ്ങളില്‍ 40 വ്യത്യസ്ത വലുപ്പത്തില്‍ വിപണിയില്‍ ലഭ്യമാകും.ഇറ്റലിയിലെ മിലാനില്‍ ടിവിഎസ് ശ്രീചക്രയുടെ പ്രൊഡക്ട് ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ സ്ഥാപിച്ചതിനുശേഷം പുറത്തിറക്കുന്ന ആദ്യത്തെ ടയറാണിത്.
യൂറോപ്യന്‍ റൈഡറുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇവിടുത്തെ റോഡുകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുയോജ്യമായ നൂതന ടയറുകളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് ടിവിഎസ് ശ്രീചക്രയുടെ ഇറ്റാലിയന്‍ സെന്ററിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ഡ്രിയ ബിയാഞ്ചി മില്ലെല്ല പറഞ്ഞു.
ഇറ്റലിയിലെ മിലാനിലുള്ള പ്രൊഡക്റ്റ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് ടീമിന്റെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യന്‍ ടീമിന്റെ അനുഭവവും യൂറോഗ്രിപ്പ് ബീ കണക്റ്റ് സ്‌കൂട്ടര്‍ ടയര്‍ ശ്രേണിയെ യൂറോപ്പിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുമെന്ന് ഇദ്ദേഹം അവകാശപ്പെട്ടു.
Comments are closed.