വാഷിങ്ടണ്‍ :സാമൂഹിക മാധ്യമമായ എക്സിലിപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ ചുറ്റിപ്പറ്റിയാണ്. ‘ട്രംപ് ഇസ് ഡെഡ്’ എന്ന ഹാഷ് ടാഗിലാണ് ഊഹാപോഹങ്ങളും അഭ്യൂഹപ്പെരുമഴയും.
യു എസ് വൈസ് പ്രസിഡന്റും തന്റെ പിന്‍ഗാമിയായി ട്രംപ് പ്രഖ്യാപിച്ചയാളുമായ ജെ.ഡി. വാന്‍സ് ഈ മാസം 27ന് യുഎസ്എ ടുഡേയ്ക്കുനല്‍കിയ അഭിമുഖത്തില്‍നിന്നാണ് അതിന്റെയെല്ലാം തുടക്കം. ട്രംപ് അത്യന്തം ആരോഗ്യവാനും ുൗര്‍ജസ്വലനുമാണെന്നും എന്നാല്‍, അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നുമായിരുന്നു വാന്‍സ് പറഞ്ഞത്. കഴിഞ്ഞ 200 ദിവസ ങ്ങളില്‍ ആര്‍ജിച്ച അനുഭവം അതിനുള്ള മികച്ച പരിശീലമാണെന്നുകൂടി കൂട്ടിച്ചേര്‍ത്തു.
ഇതോടെയാണ് ട്രംപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വ്യാഖ്യാനങ്ങളുണ്ടായത്.യു എസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ട്രംപ്. അദ്ദേഹത്തിന് സിരാസംബന്ധമായ അസുഖമുണ്ടെന്നും അതിനാലാണ് കാലില്‍ വീക്കമുണ്ടാകുന്നതെന്നും ജൂലൈയില്‍ വൈറ്റ്ഹൗസ് സ്ഥിരീകരിച്ചിരുന്നു. വീക്കം തട്ടിയ ട്രംപിന്റെ കണങ്കാലിന്റെയും വലതുകൈയിലെ മുറിവിന്റെയുമൊക്കെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍
യു എസില്‍ ട്രംപിനെ സംബന്ധിച്ച നിര്‍ണായക പ്രവ ചനങ്ങള്‍ നടത്തിയ ഒരു കാര്‍ട്ടൂണ്‍ പരമ്പരയുണ്ട്. ദ് സിംപ്സണ്‍സ്. ഈ പരമ്പര യുഎസിന്റെ ഭാവി പ്രവചിക്കുമെന്ന് അമേരിക്കക്കാര്‍ വിശ്വസിക്കാന്‍ കാരണം അതിന്റെ ചില പഴയ ഭാഗങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അച്ചട്ടായി എന്നതിനാലാണ്. ട്രംപ് യു എസ് പ്രസിഡന്റാകുമെന്നുപറഞ്ഞ് 2000ത്തില്‍ പുറത്തിറങ്ങിയ ഭാഗമാണ് അതിലൊന്ന്.ഷോയുടെ സ്രഷ്ടാവായ മാറ്റ് ഗ്രോയെനിങ് 2025 ജൂലൈയില്‍ സാന്‍ ഡിയേഗോയിലെ ഒരു പരിപാടിയില്‍ പരമ്പരയുടെ ഭാവിയെക്കുറിച്ചുപറഞ്ഞ തമാശകൂടി ‘ട്രംപ് ഈസ് ഡെഡി’നൊപ്പം ചര്‍ച്ചയാകുന്നുണ്ട്.പരമ്പര അവസാനിപ്പിക്കാന്‍ ആലോചനയൊന്നുമില്ല. ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ആരെങ്കിലും മരിക്കുന്നതുവരെ തുടരാം. നിങ്ങള്‍ക്കറിയാമല്ലോ ആരാണ് മരിക്കുകയെന്ന്.’ -സിംപ്സണ്‍സ് പ്രവചിക്കുന്നു അദ്ദേഹം മരിച്ചാല്‍ തെരുവുകളില്‍ നൃത്തം നടക്കും. പക്ഷേ, പ്രസിഡന്റ്റ് വാന്‍സ് അപ്പോള്‍ നൃത്തം നിരോധിക്കും.’ -ഇതായിരുന്നു ഗ്രോയെനിങ് അന്നു പറഞ്ഞത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.