കൊച്ചി : ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. നേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരും. രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഭീതിയില്‍ രാജിയില്ലെന്നും സസ്പെന്‍ഷനില്‍ ഒതുക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നു. ഒടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ രാഹുലിന്റെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ രാഹുലിന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാജി സമ്മര്‍ദത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നോട്ട് പോവുകയാണ്.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ട്.അഥവാ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ തന്നെ രാജി വച്ചിരുന്നു.പാര്‍ട്ടിക്ക് മുന്നില്‍ ഇതുവരെ പരാതികള്‍ ഇല്ലെന്നും രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പരാതി ഇല്ലാത്തതിനാല്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങള്‍ ഗൗരവതാരമാണെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞുവെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് മുന്നിലോ പോലീസിന് മുന്നിലോ ഇതുവരെയും ഒരു പരാതിയും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത ഇടതുപക്ഷത്തിനില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.