ഡബ്ലിന്‍ : ഗബ്രിയേല ചുഴലിക്കാറ്റ് വഴിമാറിപ്പോയതിന്റെ ആശ്വാസത്തിലാണ് അയര്‍ലണ്ട്.ബെര്‍മുഡ തീരത്ത് ഗബ്രിയേല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയും രാത്രിയില്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്ന കാറ്റഗറി 4 ചുഴലിക്കാറ്റായി ഗബ്രിയേല്‍ തിങ്കളാഴ്ച ശക്തി പ്രാപിച്ചതായി യു എസ് നാഷണല്‍ ഹുറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചിരുന്നു.എന്നാല്‍ ദിശ മാറിയതോടെ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമായെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ സ്ഥിരീകരിച്ചു.
ഗബ്രിയേല്‍ ചുഴലിക്കാറ്റ് ഈ ആഴ്ച അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെയെത്തുമെന്നും വാരാന്ത്യത്തോടെ എക്സ്ട്രാട്രോപ്പിക്കല്‍ കൊടുങ്കാറ്റായി മാറുമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷകന്‍ പ്രവചിച്ചിരുന്നത്..
ഇന്ന് വ്യാഴാഴ്ച മിക്ക പ്രദേശങ്ങളിലും വെയിലുള്ള വരണ്ട അന്തരീക്ഷമായിരിക്കും. എന്നാല്‍ ആകാശം മേഘാവൃതമായിരിക്കും.പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ കൗണ്ടികളില്‍ ചാറ്റല്‍ മഴയും ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം.വെള്ളിയാഴ്ചയും വാരാന്ത്യവും സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെന്ന് നിരീക്ഷകന്‍ പറയുന്നു.ശനി, ഞായര്‍ ദിനങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്യുമെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് നേരത്തേ കരുതിയിരുന്നത്.എന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.