head1
head3

ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് ഒരുങ്ങി ഡബ്ലിന്‍ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ ഇടവക

ഡബ്ലിന്‍ :ഡബ്ലിന്‍ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ ഇടവകയിലെ ഇനി മുതലുള്ള ആരാധനകളും ഹാശാ ആഴ്ച ശുശ്രൂഷകളും ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകള്‍ മുതല്‍ പുതിയ ദേവാലയത്തില്‍ നടത്തപ്പെടും.

റാത്ത് മൈന്‍സിലെ (Rathmines) മേരീസ് കോളേജ് ചാപ്പലിലേക്കാണ് ഡബ്ലിന്‍ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ ഇടവകയിലെ ശുശ്രൂഷകള്‍ മാറ്റുന്നത്.ഇനി മുതല്‍ ഇടവകയുടെ വി. ആരാധനകളും മറ്റ് ശുശ്രൂഷകളും സെന്റ് മേരീസ് കോളേജ് ചാപ്പലിലാണ് നടത്തപ്പെടുക.

ഇനി മുതല്‍ എല്ലാ ശുശ്രൂഷകള്‍ക്കും ഏവര്‍ക്കും കുടുംബമായി ദൈവാലയത്തില്‍ വന്നു സംബന്ധിക്കത്തവണ്ണം സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ആവശ്യാനുസരണം ഉള്ള പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.

നാളെ ഞായറാഴ്ച ഓശാന പെരുന്നാള്‍ ശുശ്രൂഷകളും വി. കുര്‍ബ്ബാനയും രാവിലെ 9 മണിക്കായിരിക്കും നടത്തപ്പെടുക.

പെസഹായുടെ ശുശ്രൂഷകള്‍

പെസഹായുടെ ശുശ്രൂഷകളും വി. കുര്‍ബ്ബാനയും ബുധനാഴ്ച വൈകുന്നേരം 4:30 നായിരിക്കും., കുമ്പസാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെയായിരിക്കും.

ദുഃഖവെള്ളിയാഴ്ച
ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 9 മണിക്കും, ദുഃഖ ശനിയാഴ്ചയുടെ വി. കുര്‍ബ്ബാന രാവിലെ 10 മണിക്കും നടത്തപ്പെടും.ദുഃഖ ശനിയാഴ്ച മാത്രം Smithfield ലെ St. പോള്‍സ് പള്ളിയില്‍ വച്ച് തന്നെ ആയിരിക്കും വി. കുര്‍ബ്ബാന നിര്‍വഹിക്കുന്നത്.

ഉയിര്‍പ്പ് പെരുന്നാള്‍

ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകളും വി. കുര്‍ബ്ബാനയും ഞായറാഴ്ച രാവിലെ 7 മണിക്കും ആരംഭിക്കുന്നതാണ്.

ദൈവാലയത്തില്‍ വരുന്നതിന് ഇനി മുതല്‍ മുന്‍കൂട്ടി അറിയിക്കേണ്ട ആവശ്യമില്ലെന്നും ഇടവകയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു

പുതിയ ആരാധന സ്ഥലത്തിന്റെ അഡ്രസ്സ് ചുവടെ ചേര്‍ക്കുന്നു.

St. MARYS COLLEGE CHAPEL
73-79 Rathmines Rd Lower, Rathmines, Dublin 6, D06 CH79

https://maps.app.goo.gl/2bYrdehvH9VTTv5g7

 

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.