പാലസ്തീന്‍ തീവ്രവാദ സംഘടനയ്ക്ക് സാമ്പത്തിക സഹായം ഐറിഷ് എഴുത്തുകാരി സാലി റൂണിയ്ക്ക് യു കെ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
കാസിൽബാർ : നിരോധിത പാലസ്തീന്‍ തീവ്രവാദ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെ ഐറിഷ് എഴുത്തുകാരി സാലി റൂണിയ്ക്ക് യു കെ സര്‍ക്കാരിന്റെ മുന്നറിയിപ്പ് നല്‍കി.ഇതിനെ കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.വാരാന്ത്യത്തി
അവാര്‍ഡ് നേടിയ നോര്‍മല്‍ പീപ്പിള്‍, കണ്‍വേര്‍സേഷന്‍സ് വിത്ത് ഫ്രണ്ട്‌സ് എന്നീ പുസ്തകങ്ങളിലൂടെ രചയിതാവാണ് മായോയില്‍ നിന്നുള്ള സാലി റൂണി. ഈ പുസ്തകങ്ങള്‍, ബിബിസി അഡാപ്‌റ്റേഷനുകള്‍ എന്നിവയില്‍ നിന്നുമുള്ള വരുമാനം പാലസ്തീന്‍ ആക്ഷന് സംഭാവന ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്.റൂണിയുടെ ‘നോര്‍മല്‍ പീപ്പിള്‍’, ‘കണ്‍വേര്‍സേഷന്‍സ് വിത്ത് ഫ്രണ്ട്‌സ്’ എന്നീ നോവലുകളുടെ അഡാപ്‌റ്റേഷനുകള്‍ ബി ബി സി സംപ്രേഷണം ചെയ്തിരുന്നു.
യു കെയില്‍ നിരോധിച്ചെങ്കിലും അയര്‍ലണ്ടിന് ഈ നിയമം ബാധകല്ല.അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് റൂണി താമസിക്കുന്നത്.പലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നതിലൂടെ യു കെ നിയമം ഭീകരവാദിയാക്കുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്ന് റൂണി പ്രതികരിച്ചു.
അടുത്തിടെ യു കെയില്‍ നിരോധിച്ച സംഘടനയാണ് പാലസ്തീന്‍ ആക്ഷന്‍.ജോയിന്റ് ടെററിസം അനാലിസിസ് സെന്റര്‍ നടത്തിയ വിലയിരുത്തലിനെത്തുടര്‍ന്ന് ലഭിച്ച സുരക്ഷാ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പലസ്തീന്‍ ആക്ഷനെ നിരോധിച്ചത്.ഈ സംഘടനയെ പിന്തുണയ്ക്കുന്നത് തീവ്രവാദ നിയമപ്രകാരം കുറ്റമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.
ഇത്തരം സംഘടകളെ ആരും സഹായിക്കരുതെന്നും സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു.അതേ സമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ഔദ്യോഗിക വക്താവ് റൂണിയുടെ അഭിപ്രായത്തോട് പ്രതികരിച്ചില്ല.
നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാരിന്റേതാണെന്ന് ബിബിസി വക്താവ് വ്യക്തമാക്കി.വരാനിരിക്കുന്ന പദ്ധതികളിലൊന്നും റൂണിയില്ലെന്നും ബിബിസി പറഞ്ഞു.റൂണി ഒരിക്കലും സ്റ്റാഫായിരുന്നില്ലെന്നും മുമ്പ് ലഭിച്ച പണം നോവലിസ്റ്റുകള്‍ എന്താണ് ചെയ്യുന്നതെന്നത് അവരുടെ കാര്യമാണെന്നും ബി ബി സി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര നിയമങ്ങളെയും പലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ച് വിളിച്ചുപറയുകയാണ് സാലി റൂണിയെന്ന് അയര്‍ലണ്ടിലെ പലസ്തീന്‍ അംബാസഡര്‍ ഡോ. ജിലാന്‍ വഹ്ബ അബ്ദുല്‍മജിദ് പറഞ്ഞു.ഈ ആഹ്വാനം പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരത തടയുന്നതിന് കാരണമാകുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.