അയര്‍ലണ്ടിലെ കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ മാസം വരെ നീണ്ടേക്കും,അസ്ട്രാസെനെകയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്
ഡബ്ലിൻ:കോവിഡ് -19 നെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിൽ വേണ്ടത്ര വിജയം കാണാത്ത പശ്ചാത്തലത്തലത്തിൽ ജൂൺ മാസം വരെയെങ്കിലും അയർലണ്ടിൽ കടുത്ത നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്ന് സൂചനകൾ ഉയരുന്നു.
സമ്മറിന്റെ തുടക്കം വരെയെങ്കിലും സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാനുള്ള ഏതൊരു നീക്കവും അപകടകരമാവുമെന്ന മുന്നറിയിപ്പ് ഇന്നലെ ആരോഗ്യവകുപ്പ് നൽകി കഴിഞ്ഞു, ഉയർന്ന തോതിലുള്ള അണുബാധനിരക്കും വാക്സിനുകളുടെ ദൗർലഭ്യവും കാരണം രാജ്യം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ വ്യക്തമാക്കി.
അടുത്ത മൂന്നോ നാലോ മാസത്തേക്ക് കൂടി ജനങ്ങൾ വീട്ടിൽ നിന്ന് തന്നെ പ്രവർത്തിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ സൂചിപ്പിച്ചു. “ആരോഗ്യവകുപ്പിന്റെ മുമ്പിലുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ വളരെ ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് പദ്ധതി,” അദ്ദേഹം പറഞ്ഞു.ജൂണോടെ , ദശലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ സംലഭ്യവുമെന്നും രാജ്യം കൂടുതൽ സുരക്ഷിതമായ സ്ഥലത്ത് എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഹെൽത്ത് പാസ്‌പോർട്ട് ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയൻ നിർദ്ദേശങ്ങൾ അവഗണിച്ച്, ജൂൺ അവസാനിക്കുന്നതിനുമുമ്പ് ഏതെങ്കിലും വിദേശ യാത്രകൾ നടത്താൻ അനുവദിക്കാനുള്ള സാധ്യതയും അദ്ദേഹം നിരസിച്ചു.ജൂണോടെ ഹെൽത്ത് പാസ്‌പോർട്ടുകൾ ആരംഭിക്കാനാവും എന്നാണു യൂറോപ്യൻ യൂണിയൻ കരുതുന്നത്.
ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, എന്നാൽ 582 പുതിയ വൈറസ് കേസുകൾ കണ്ടെത്തി, എങ്കിലും രാജ്യത്തുടനീളം കോവിഡിനെ നേരിടാനുള്ള കൂടുതൽ സജ്ജീകരണങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിക്കുന്നുവെന്നത് അപകടകരമായ സാഹചര്യത്തിലേക്ക് അയർലണ്ടും നീങ്ങുകയാണെന്ന സൂചനകൾ തന്നെയാണ് നൽകുന്നത്.
അസ്ട്രാസെനെകയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്…. വാക്സിനേഷന്‍ തുടരാമെന്ന് ഇ എം എ
ഡബ്ലിന്‍ : അസ്ട്രാസെനെക സുരക്ഷിതവും ഫലപ്രദവുമാണെന്ന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി (ഇ എം എ)യുടെ സര്‍ട്ടിഫിക്കറ്റ്. വാക്സിനേഷന്റെ പേരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതകളൊന്നുമില്ലെന്നും ഇ എം എ വ്യക്തമാക്കി.
നോര്‍വേയില്‍ വാക്സിന്‍ സ്വീകരിച്ച നാല് ചെറുപ്പക്കാര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് ഒരിക്കല്‍ക്കൂടി വാക്സിന്റെ ഫലപ്രാപ്തിയും പാര്‍ശ്വ ഫലങ്ങളും വിലയിരുത്തിയത്. ഇന്നലെ ചേര്‍ന്ന ഏജന്‍സിയുടെ അസാധാരണ യോഗമാണ് അസ്ട്രാസെനകിന് വീണ്ടും ക്ലീന്‍ ചിറ്റ് നല്‍കിയത്. ലോകാരോഗ്യസംഘടന, ഇ എം എ, അസ്ട്രസെനെകയും വാക്സിന്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.
വാക്സിനേഷന്റെ പ്രയോജനങ്ങള്‍ അപകടസാധ്യതകളെ മറികടക്കുന്നതാണെന്ന് ഇഎംഎ മേധാവി എമര്‍ കുക്ക് വ്യക്തമാക്കി.എന്നിരുന്നാലും, ഈ കേസുകളും വാക്സിനും തമ്മിലുള്ള ബന്ധം കൃത്യമായി തള്ളിക്കളയാന്‍ കഴിയില്ല.
അതിനാല്‍ വാക്സിനൊപ്പമുള്ള ലഘുലേഖയില്‍ സാധ്യതയുള്ള ഈ അപൂര്‍വ സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഇഎംഎ യുടെ സുരക്ഷാ സമിതി നിര്‍ദ്ദേശിച്ചു.
സാധ്യമായ അപകടസാധ്യതകളെക്കുറിച്ച് അവബോധം നല്‍കുന്നതിന് ഉല്‍പ്പന്ന വിവരങ്ങളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു.നോര്‍വീജിയന്‍ മെഡിസിന്‍സ് ഏജന്‍സി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അയര്‍ലണ്ട് ഉള്‍പ്പെടെ യൂറോപ്പിലുടനീളമുള്ള നിരവധി രാജ്യങ്ങള്‍ വാക്സിന്‍ ഉപയോഗം നിര്‍ത്തിവച്ചിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലാണ് വാക്‌സിന്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിയതെന്ന് അയര്‍ലണ്ടിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
സുരക്ഷാ അവലോകനത്തിന് എം.എച്ച് .ആര്‍.എയുടെ സഹായവും
കോവിഡ് ബാധിച്ച് യൂറോപ്യന്‍ യൂണിയനില്‍ 2500ഓളം ആളുകളാണ് ഓരോ ദിവസവും മരിക്കുന്നത്.ഈ സാഹചര്യത്തില്‍ ലഭ്യമായ എല്ലാ തെളിവുകളും വേഗത്തിലും സമഗ്രമായും അവലോകനം ചെയ്യുന്നത് ഇഎംഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. അതിനാല്‍ ഈ അവലോകനത്തിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കിയത്.യുകെയുടെ ഹെല്‍ത്ത് റെഗുലേറ്റര്‍ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുമായി ചേര്‍ന്നാണ് അവലോകനം നടത്തിയതെന്ന് കൂക്ക് വിശദീകരിച്ചു.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ അസ്ട്രാസെനെക വാക്സിന്‍ ഉപയോഗിക്കുന്നത് തുടരാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
വാക്സിനേഷന്‍ ;ഇറ്റലിയില്‍ ഇന്നുമുതല്‍ ,അയര്‍ലണ്ടില്‍ വൈകും
ഇ.എം.എയുടെ തീരുമാനം വന്നതിനെ തുടര്‍ന്ന് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് ഇറ്റലി അറിയിച്ചു. വിധി വിലയിരുത്താന്‍ കുറച്ച് ദിവസങ്ങള്‍ വേണമെന്നും അതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും സ്വീഡന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രക്തം കട്ടപിടിക്കുന്ന തകരാറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ സൂക്ഷ്മ സുരക്ഷാ നിരീക്ഷണം തുടരുമെന്ന് അയര്‍ലണ്ടിലെ ഹെല്‍ത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി (എച്ച് പി ആര്‍ എ) പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ ലബോറട്ടറി ഡാറ്റകളും തെളിവുകളുടെ വിശകലനവും നടന്നുവരികയാണെന്നും അതോറിറ്റി പറഞ്ഞു.സിരകളിലെ രക്തം കട്ടപിടിക്കുന്നത് അസ്ട്രാസെനെക്ക വാക്സിന്‍ മൂലമാണെന്ന് ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നില്ലെന്ന് എം .എച്ച് .ആര്‍ .എ നേരത്തെ വ്യക്തമാക്കിയിരുന്നു.
ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി (എന്‍ ഐ എ സി) ഇഎംഎയില്‍ നിന്നുള്ള ഉപദേശം വിലയിരുത്തുമെന്നും എന്‍ഫെറ്റിന് മാര്‍ഗനിര്‍ദേശം നല്‍കുമെന്നും എച്ച് എസ് ഇ അറിയിച്ചു. തുടര്‍ന്ന് അവര്‍ ആരോഗ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കും.പൊതുജനാരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്ന് പുതിയ ശുപാര്‍ശകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അയര്‍ലണ്ടില്‍ അസ്ട്രാസെനെക വാക്സിന്‍ പുനരാരംഭിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് എച്ച് .എസ് .ഇ സിഇഒ പോള്‍ റീഡ് പറഞ്ഞു.
കഴിഞ്ഞയാഴ്ച മുടങ്ങിയ 30,000 ജാബുകള്‍ വിതരണം ചെയ്യാനാകും ആദ്യം ശ്രമിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അസ്ട്രാസെനെകയില്‍ നിന്ന് 10,000 ഡോസുകള്‍ അടുത്തയാഴ്ച അയര്‍ലണ്ടിലെത്തും.ഇഎംഎയില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് എച്ച് എസ് ഇവാക്സിന്‍ പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ഹ്യൂമന്‍ മെഡിസിന്‍ കമ്മീഷന്‍…
അസ്ട്രാസെനെകയാണ് രക്തം കട്ടപിടിക്കാന്‍ കാരണമെന്ന് ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നില്ലെന്ന് അവലോകനത്തില്‍ കണ്ടെത്തിയെന്ന് ഹ്യൂമന്‍ മെഡിസിന്‍ കമ്മീഷന്‍ ചെയര്‍ പ്രൊഫസര്‍ സര്‍ മുനീര്‍ പിര്‍മോഹമ്മദ് പറഞ്ഞു.”പ്രതിരോധ കുത്തിവയ്പ്പിനെത്തുടര്‍ന്ന് ഞരമ്പിലെ രക്തം കട്ടപിടിക്കുന്നതിന്റെ എല്ലാ റിപ്പോര്‍ട്ടുകളും (വെനസ് ത്രോംബോബോളിസം അല്ലെങ്കില്‍ വിടിഇ) സൂക്ഷ്മമായി അവലോകനം ചെയ്തു. വാക്‌സിന്‍ ലഭിച്ച ആളുകളില്‍, വാക്‌സിന്‍ ഇല്ലാത്തവരേക്കാള്‍ കൂടുതല്‍ തവണ വിടിഇ സംഭവിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല”.റിപ്പോര്‍ട്ട് പറയുന്നു
Comments are closed.