ഡബ്ലിന് : കോവിഡ് കാലത്തും അയര്‍ലണ്ടില്‍ വാടക വര്‍ധിക്കുന്നു. റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡ് (ആര്‍.ടി.ബി), ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ.എസ്.ആര്‍.ഐ.) എന്നിവയുടെ ഏറ്റവും പുതിയ ഡാറ്റകളാണ് കഴിഞ്ഞ മൂന്നുമാസത്തിനിടയിലെ വലിയ വാടകവര്‍ധന വെളിപ്പെടുത്തിയത്.
.17 കൗണ്ടികളില്‍ അഞ്ച് ശതമാനത്തിലധികം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.കോര്‍ക്ക്, ഡബ്ലിന്‍, ഗോള്‍വേ, കില്‍ഡെയര്‍, ലിമെറിക്ക്, ലൂത്ത്, മീത്ത്, വിക്ലോ എന്നീ എട്ട് കൗണ്ടികളില്‍ ശരാശരി 1,000 യൂറോയ്ക്ക് മുകളിലാണ് വാടകയെന്നും ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.
ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ 4.5% വര്‍ധനവാണ് വാടകയിലുണ്ടായത്. ഡബ്ലിന് പുറത്തും വാടക ഉയരുന്ന പ്രവണത ഈ കാലയളവിലും തുടരുന്നതായും ഇരുകൂട്ടരും അടിവരയിടുന്നു.ഡബ്ലിന് പുറത്ത് വാടകയില്‍ 7% വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡബ്ലിനില്‍ വാടക രണ്ടു ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
ഡബ്ലിനിലെ വാടക പുറത്തുള്ളതിന്റെ ഇരട്ടി
ഡബ്ലിനിലെ ശരാശരി വാടക പ്രതിമാസം 1,820 യൂറോയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ധനയാണിത് കാണിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ശരാശരി വാടക സ്റ്റില്‍ഓര്‍ഗനിലാണ് രേഖപ്പെടുത്തിയത്;2,378 യൂറോ. ഒരു സാധാരണ ടു ബെഡ് റൂം വീടിന് ഡബ്ലിനില്‍ ശരാശരി വാടക 1,753 യൂറോയാണ്. തലസ്ഥാനത്തിന് പുറത്തുള്ളതിന്റെ ഇരട്ടിയാണ് ഈ വാടക.
കൂടിയ വാടക കില്‍ക്കെന്നിയില്‍ കുറവ് ലെയ്ട്രിമില്‍
രാജ്യത്ത് വാടക ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് കില്‍ക്കെന്നിയിലാണ്.കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധനവാണ് വാടകയിലുണ്ടായത്.രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്രതിമാസ വാടക ലെയ്ട്രിമിലാണ്. 596 യൂറോയാണ് അതെങ്കിലും കഴിഞ്ഞ വര്‍ഷവുമായി ഒത്തുനോക്കുമ്പോള്‍ 3.8 ശതമാനം വര്‍ധനവാണ് ഇവിടെയുണ്ടായത്.
ഈ കാലയളവില്‍ രാജ്യത്തുടനീളം ശരാശരി വാടക 1,320 യൂറോയായിരുന്നു. 2020ന്റെ ഒടുവിലത്തെ മൂന്ന് മാസത്തെ വാടകനിരക്കിനെ അപേക്ഷിച്ച് 33 യൂറോയുടെ വര്‍ധനവാണിതെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് 2021ന്റെ ആദ്യ പാദത്തില്‍ സമ്പദ്വ്യവസ്ഥയെയും വാടകയെയും ബാധിച്ചതായി ആര്‍ടിബിയുടെ ഇടക്കാല ഡയറക്ടര്‍ പാദ്രെയ്ഗ് മക്ഗോള്‍ഡ്രിക് പറഞ്ഞു.
ഈ കാലയളവില്‍ വാടകക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ആര്‍ടിബി അറിയിച്ചു.2020ന്റെ അവസാന മൂന്ന് മാസങ്ങളില്‍ 16,235 പേരായിരുന്നു രജിസ്റ്റര്‍ ചെയ്ത വാടകക്കാര്‍. എന്നാലത് 15,532 ആയി കുറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണിതെന്നും ബോര്‍ഡ് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.