ഡബ്ലിന്‍ : രാജ്യത്ത് വാടകനിരക്കുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍.അയര്‍ലണ്ടിലെ ശരാശരി വാടക 1.6 ശതമാനം കൂടിയെന്നാണ് ഡാഫ്റ്റ്.ഇ യുടെ പുതിയ പഠനം.
തുടര്‍ച്ചയായി പതിനെട്ടാം പാദത്തിലും വാടക ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ നാല് പാദങ്ങളിലെയും വര്‍ദ്ധനവ് കൂടി ചേര്‍ന്നാല്‍, ഇപ്പോള്‍ വാടക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 6.9 ശതമാനം കൂടുതലാണ്.
2011-ലെ രാജ്യത്തെ ശരാശരി വാടക നിരക്ക് 765 യൂറോആയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടി വരെയാണ് വാടക ഉയര്‍ന്നത്. ഇപ്പോഴത്തെ ശരാശരി ദേശിയ 2,055 യൂറോയാണ്.
വീടുകളുടെ ലഭ്യതയില്‍ വലിയ പുരോഗതിയില്ലാത്തതാണ് വാടക വര്‍ധിക്കാന്‍ കാരണമെന്നും കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളിലേതുപോലെ, പുതിയ വാടക വീടുകള്‍ നിര്‍മ്മിക്കുക മാത്രമാണ് പ്രതിസന്ധി പരിഹരിക്കാന്‍ വഴിയെന്നും റിപ്പോര്‍ട്ടിന്റെ രചയിതാവും ട്രിനിറ്റി കോളജ് ഡബ്ലിന്റെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ റോണന്‍ ലയണ്‍സ് വ്യക്തമാക്കി.
ഓഗസ്റ്റ് ഒന്നിന് രാജ്യത്തുടനീളം വാടകയ്ക്ക് ലഭ്യമായിരുന്ന വീടുകള്‍ ഏകദേശം 2,300 മാത്രമായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം കുറവും, 2015 മുതല്‍ 2019 വരെയുള്ള ശരാശരിയുടെ പകുതിയും മാത്രവുമാണ്.
ഡബ്ലിനില്‍ വാടക വര്‍ദ്ധനവ് 6.5 ശതമാനമായിട്ടുണ്ട്. രാജ്യത്തെ ശരാശരി വാടക വര്‍ദ്ധനവ് എന്നാല്‍ ഇതിനേക്കാള്‍ അധികമാണ് (7.3%) .
മറ്റു നഗരങ്ങളെ പ്രത്യേകം നോക്കുമ്പോള്‍, ഏറ്റവും വലിയ വര്‍ദ്ധനവ് ലിമെറിക്കിലാണ്. ( 14.9 ശതമാനം) . ഗാല്‍വേയില്‍ 8.5 ശതമാനവും, കോര്‍ക്കില്‍ 11.8 ശതമാനവും, വാട്ടര്ഫോര്ഡില് 12.5 ശതമാനവുമാണ് വര്‍ദ്ധനവ് . പ്രധാന അഞ്ച് നഗരങ്ങള്‍ക്കു പുറത്തും ശരാശരി 6.2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.