അയർലണ്ടിലെ വാടക നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നിയമത്തിൽ പഴുതിട്ട് സര്‍ക്കാര്‍,ആശങ്കയില്‍ ജനം
വാടകയില്‍ എട്ടുശതമാനം വരെ വര്‍ധന ആവശ്യപ്പെട്ട് ഭൂഉടമകള്‍
ഡബ്ലിന്‍ : കോവിഡ് കാലത്ത് വാടകക്കാരനെ വീണ്ടും ചൂഷണം ചെയ്യാന്‍ പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് അവസരമൊരുക്കുന്നതായി ആക്ഷേപം. കോവിഡ് കാല വാടക മരവിപ്പിക്കല്‍ അവസാനിക്കുന്നതോടെ ഭൂവുടമകള്‍ക്ക് 8% വരെ വാടക വര്‍ദ്ധനവ് ഏര്‍പ്പെടുത്താന്‍ കഴിയുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കുടിയൊഴിപ്പിക്കലിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് വാടക മരവിപ്പിച്ചുകൊണ്ട് അയര്‍ലണ്ടില്‍ പാന്‍ഡെമിക് സമയത്ത് സര്‍ക്കാര്‍ വാടകക്കാരെ സഹായിച്ചിരുന്നു.എന്നാല്‍ നിലവിലെ നടപടികള്‍ ജൂലൈയില്‍ അവസാനിക്കുകയാണ്.റെന്റ് പ്രഷര്‍ സോണില്‍ എട്ടു ശതമാനം വരെ വര്‍ധന വരുത്താന്‍ ലാൻഡ് ലോർഡിനെ അനുവദിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണങ്ങളൊക്കെ ലംഘിച്ച് പകര്‍ച്ചവ്യാധി സമയത്ത് വാടക പുതുക്കുകയാണ് ഭൂഉടമകള്‍.രണ്ടു വര്‍ഷം കൂടിയാണ് വാടക വര്‍ധിപ്പിക്കുന്നതെന്ന പഴുതുപയോഗിച്ചാണ് എട്ടു ശതമാനം വര്‍ധന വരുത്തുന്നത്.
വാടക വര്‍ധിപ്പിക്കേണ്ടിയിരുന്ന കാലത്ത് നിയന്ത്രണമുണ്ടായിരുന്നതിനാല്‍ വാടക വര്‍ധന സാധിച്ചില്ല. ഇതു ചൂണ്ടിക്കാട്ടി അടുത്ത വാടക രണ്ടുവര്‍ഷത്തേയും ഒരുമിച്ച് വര്‍ധിപ്പിക്കുകയാണ് വീട്ടുടമകൾ.ഇതിനകം തന്നെ നിരവധി പേര്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് വീട്ടുടമകൾ നല്‍കിക്കഴിഞ്ഞു.ഇങ്ങനെ നോട്ടീസ് ലഭിച്ച വാടകക്കാരാണ് പോള്‍ മര്‍ഫി ടിഡിയുമായി പ്രശ്‌നം പങ്കുവെച്ചത്.അദ്ദേഹം ഈ പ്രശ്‌നം ഡെയ്‌ലില്‍ ഉന്നയിക്കുകയായിരുന്നു.
2020 മാര്‍ച്ച് 27 മുതല്‍ 2020 ഓഗസ്റ്റ് 1 വരെയുള്ള കാലയളവില്‍ വാടക വര്‍ദ്ധനവ് അനുവദിക്കില്ലെന്ന് എമര്‍ജന്‍സി മെഷേഴ്‌സ് ഇന്‍ പബ്ലിക് ഇന്ററസ്റ്റ് (കോവിഡ് -19) ആക്റ്റ് 2020 വ്യക്തമാക്കിയിരുന്നു.2020 ഓഗസ്റ്റ് 1 മുതല്‍ 2021 ജനുവരി 10 വരെയും വാടക വര്‍ദ്ധനവ് പാടില്ലെന്ന് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആന്‍ഡ് വാല്യുവേഷന്‍ ആക്ടും നിര്‍ദ്ദേശിച്ചിരുന്നു.അടിയന്തി
ഡെയ്‌ലില്‍ ഈ വിഷയം ഉന്നയിച്ച ടി ഡി പോള്‍ മര്‍ഫി ഭൂവുടമകള്‍ക്ക് എട്ടു ശതമാനം വര്‍ധിപ്പിക്കാന്‍ അവസരം നല്‍കിയതെന്തുകൊണ്ടാണെന്ന് ചോദിച്ചു. റെന്റ് പ്രഷര്‍ സോണുകളില്‍ (ആര്‍പിസെഡ്), അനുവദനീയമായ പരമാവധി വാടക വര്‍ദ്ധനവ് പ്രതിവര്‍ഷം 4% ആണ്.എന്നാല്‍ വാടകയില്‍ 8% വര്‍ദ്ധനവ് വരുത്തുമെന്ന് വാടകക്കാരോട് ഉടമകള്‍ ആവശ്യപ്പെടുകയാണെന്ന് മര്‍ഫി പറഞ്ഞു.ഇത്തരത്തില്‍ പ്രശ്‌നം നേരിടുന്ന ഒട്ടേറെയാളുകള്‍ ബന്ധപ്പെട്ടതായും ടിഡി വെളിപ്പെടുത്തി.
പരിഹാരമായി പുതിയ നിയമം വരുമെന്ന് ഭവനമന്ത്രി
ഈ പ്രശ്‌നം ഭവനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. 8% വാടക വര്‍ദ്ധനവ് എന്നത് ഏതൊരാള്‍ക്കും താങ്ങാനാവാത്തതാണ്. തീര്‍ച്ചയായും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്- വരദ്കര്‍ പറഞ്ഞു.
.2021 അവസാനത്തോടെ കാലഹരണപ്പെടുന്ന നിലവിലെ ആര്‍പിസെഡ് സംവിധാനം വിശാലമായ പരിരക്ഷയോടെ നടപ്പിലാക്കുമെന്ന് ഭവന മന്ത്രി ഡാരാ ഓബ്രിയന്റെ വക്താവ് പറഞ്ഞു.വാടകയ്ക്കെടുക്കുന്നവര്‍
ഐറിഷ് മലയാളി ന്യൂസ്
Comments are closed.