head3
head1

ഇന്ന് വൈകുന്നേരം വരെ മഴ തുടരും,: ഇടിമിന്നലിനും സാധ്യതയെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍ : ഡബ്ലിന്‍ മേഖലയുള്‍പ്പെടുന്ന ലെയ്ന്‍സ്റ്റര്‍, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ മഴയായിരിക്കുമെന്ന് മെറ്റ് ഏറാന്‍.

ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ച കാവനിലെ ഒരു ഫാമില്‍ ഇടിമിന്നലേറ്റ് പത്ത് കന്നുകാലികള്‍ ചത്തിരുന്നു.

ഈ മേഖലകളിലുടനീളം ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷണം പറയുന്നു.പ്രാദേശിക വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങള്‍ക്കും മോശം ദൃശ്യപരത മൂലം യാത്രാ ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ പറഞ്ഞു.കാവന്‍,ഡോണഗേല്‍, മോനഗന്‍, ലെട്രിം, റോസ്‌കോമണ്‍, സ്ലൈഗോ എന്നിവിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടുമുണ്ട്.

അതേസമയം, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ യുകെ മെറ്റ് ഓഫീസ് രാവിലെ ആറുമുതല്‍ രാത്രി 9 മണി വരെ സ്റ്റാറ്റസ് യെല്ലോ ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.കനത്ത മഴയും ഇടിമിന്നലും വടക്കോട്ട് നീങ്ങുമെന്നും ആന്‍ട്രിം, അര്‍മാഗ്, ഡെറി, ഡൗണ്‍, ഫെര്‍മനാഗ്, ടൈറോണ്‍ കൗണ്ടികളില്‍ വലിയ തടസ്സങ്ങള്‍ക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.