ഡബ്ലിന്‍ : അയര്‍ലണ്ടില്‍ എറിന്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായ മഴയും കൊടുങ്കാറ്റുമെത്തുന്നുവെന്ന് മെറ്റ് ഏറാന്‍.ചെറിയ തോതില്‍ വെയിലുണ്ടാകുമെങ്കിലും ഇന്നും നാളെയും വ്യാപകമായി കനത്ത മഴപെയ്യുമെന്ന് മെറ്റ് ഏറാന്‍ പ്രവചനം പറയുന്നു.കാലാവസ്ഥ അസ്ഥിരമായിരിക്കും.തണുപ്പും കൂടും.ചൂട് കുറയുമെന്നും നിരീക്ഷണമുണ്ട്. 16 സിമുതല്‍ 20സി വരെയാകും ഉയര്‍ന്ന താപനില
ഇന്ന് കാലാവസ്ഥ കൂടുതല്‍ അസ്ഥിരമാകും. ഡബ്ലിന്‍ അടക്കം രാജ്യത്തെമ്പാടും രാവിലെ മുതല്‍ തന്നെ ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. വെയിലും മഴയും ഇടകലര്‍ന്നു ഉണ്ടായേക്കും.എങ്കിലും ഏറ്റവും കൂടിയ താപനില 16 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.സ്‌കൂളുകള്‍ ഇന്നലെ മുതല്‍ തുറന്നതോടെ രാവിലെ മുതല്‍ പെയ്യുന്ന മഴ ജനജീവിതത്തെ ദുരിതമയമാക്കി.
അമേരിക്കയിലും കരിബിയന്‍ ദ്വീപുകളിലും രൂപപ്പെട്ടതിനു ശേഷം യൂറോപ്പിലേക്ക് നീങ്ങുന്ന ,അതിന്റെ ശേഷിപ്പുകളായ എറിന്‍ ചുഴലിക്കാറ്റാണ് ഇപ്പോള്‍ അയര്‍ലണ്ടിനെ സമീപിച്ചുകൊണ്ടിരിക്കുന്നത്.അതിനാല്‍ അതിന്റെ ശക്തമായ ഭാവം ഉള്‍ക്കൊള്ളാതെ , തണുപ്പുള്ള കാറ്റ്, അനിശ്ചിത മഴ, കാറ്റിനോട് അനുയോജ്യമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയാണ് അയര്‍ലണ്ടില്‍ പ്രതീക്ഷിക്കാവുന്നത്.
ബുധനാഴ്ച രാത്രിയില്‍, മഴ വീണ്ടും വ്യാപകമാകും. ചിലയിടങ്ങളില്‍ കനത്തതാകുമെന്നും മെറ്റ് ഏറാന്‍ വിശദീകരിച്ചു.ഈ ആഴ്ചയുടെ അവസാനത്തോടെ താപനില കൂടുതല്‍ കുറയുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.
വ്യാഴാഴ്ച കൊടുങ്കാറ്റും മഴയുമുള്ള ദിവസമായിരിക്കും. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടി മഴ ശക്തമാകും. 15 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാകും താപനില.വെള്ളിയാഴ്ച നല്ല വെയിലിന് സാധ്യതയുണ്ട്.എന്നിരുന്നാലും അള്‍സ്റ്റര്‍ കൗണ്ടികളില്‍ ഇടയ്ക്കിടെ കനത്തും മഴയ്ക്ക് സാധ്യതയുണ്ട്.വടക്ക് പടിഞ്ഞാറ് ഭാഗത്ത് താപനില 16 സി മുതല്‍ 17സി വരെയാകും.കിഴക്കും തെക്കും ഭാഗത്ത് കൂടുതല്‍ വെയില്‍ ലഭിക്കാനും സാധ്യതയുണ്ട്.വാരാന്ത്യത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും ഉയര്‍ന്ന താപനിലയുണ്ടാകുമെന്നും മെറ്റ് ഏറാന്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.