സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍, സമ്മറിന് ശേഷം പി .യു. പി വെട്ടിക്കുറച്ചേക്കും; ആഴ്ചയില്‍ 50 യൂറോ കുറവ് വരുത്തുമെന്ന് സൂചന
ഡബ്ലിന്‍ : സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സമ്മറിന് ശേഷം പി .യു. പി വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ആഴ്ചയില്‍ 50 യൂറോ കുറയ്ക്കുന്നതിനാണ് സാമൂഹിക ക്ഷേമ വകുപ്പ് ആലോചിക്കുന്നത്.പിയുപിക്ക് മാത്രമായി ഇതുവരെ ഏഴ് ബില്യണ്‍ ഡോളറിലധികം ചെലവാകുന്നതായാണ് കണക്ക്.
പിയുപി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നാല് ബില്യണ്‍ യൂറോ കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക സുരക്ഷാ മന്ത്രി ധനവകുപ്പിനെ സമീപിച്ചിരുന്നു.
ജൂണ്‍ അവസാനത്തോടെ പിയുപി വെട്ടിക്കുറയ്ക്കുമെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി മൈക്കല്‍ മഗ്രാത്ത് വ്യക്തമായ സൂചന നല്‍കി. അത് വേറിട്ട രീതിയില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.മേയ് മാസത്തോടെ ഇതു സംബന്ധിച്ച അറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പിയുപി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പിബിപി ശക്തമായി രംഗത്തുവന്നു.
കോവിഡ് കാരണം ആളുകള്‍ ജോലിക്ക് പുറത്തുനില്‍ക്കുന്നിടത്തോളം കാലം പിയുപി തുടരണമെന്ന് പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി, റിച്ചാര്‍ഡ് ബോയ്ഡ് ബാരറ്റ് ആവശ്യപ്പെട്ടു.കോവിഡ് ദുരിതത്തിലായവര്‍ക്കുള്ള എല്ലാ പേയ്‌മെന്റുകളും കുറഞ്ഞത് ക്രിസ്മസ് വരെയെങ്കിലും തുടരണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. കലാ-സാംസ്‌കാരിക-സംഗീത പ്രവര്‍ത്തകര്‍ക്കും ടാക്സി,റീടെയില്‍ രംഗത്തുള്ളവരും ഹോസ്പിറ്റാലിറ്റി മേഖലയിലുള്ളവരുമെല്ലാം വലിയ പ്രതിസന്ധിയിലാണ്.ഇവര്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കാനും പാടില്ല.ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം വളരെ നേരത്തെയാണെന്ന് മനസ്സിലാക്കണമെന്നും പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടി ഡി റിച്ചാര്‍ഡ് ബോയ്ഡ് അഭ്യര്‍ഥിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.