ഡബ്ലിന്‍ : തലസ്ഥാന നഗരത്തില്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാരും ജസ്റ്റിസ് മന്ത്രിയും അംഗീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്.
കഴിഞ്ഞയാഴ്ച, ഡബ്ലിനിലെ സുരക്ഷ ‘പക്കയാണെന്ന’ തരത്തില്‍ മന്ത്രിയുടെ അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് മന്ത്രിയ്ക്കെതിരെ രംഗത്തുവന്നത്.ഡബ്ലിന്‍ സുരക്ഷിതമാണെന്നും രാപകല്‍ ഭേദമില്ലാതെ ഏത് സമയത്തും ചുറ്റിനടക്കാന്‍ പറ്റിയ സ്ഥലമാണെന്നുമാണ് ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ കഴിഞ്ഞയാഴ്ച പറഞ്ഞത്.
ഡബ്ലിന്‍ സുരക്ഷിതമാണെന്ന് ഉരുവിട്ട് നടന്ന മുന്‍ മന്ത്രിയെപ്പോലെ തന്നെയാണ് ഇപ്പോഴത്തെ മന്ത്രിയും സംസാരിക്കുന്നത്. ഡബ്ലിനില്‍ അക്രമാസക്തമായ പുതിയ രീതികളുണ്ട്.ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചേ മതിയാകൂ.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഡബ്ലിനിലെ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും നഗരം സുരക്ഷിതമല്ലാതായി മാറിയിട്ടുണ്ട്.നഗരത്തിന്റെ ചില ഭാഗങ്ങള്‍ വളരെ സുരക്ഷിതമല്ലാതായി.എത്രയെത്ര അക്രമസംഭവങ്ങളും കത്തിക്കുത്തുകളുമാണ് നടന്നത്. പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലും അക്രമ സംഭവങ്ങളുണ്ടാകുന്നുണ്ടെന്ന് മേരി ലൂ ചൂണ്ടിക്കാട്ടി.
പുതിയ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി കമ്മ്യൂണിറ്റി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടിവരും.ഡബ്ലിന്‍ സിറ്റി സെന്ററില്‍ പ്രത്യേക പ്രശ്നമുണ്ടെന്നും വസ്തുതയും ഓര്‍മ്മിക്കണം.കൂടുതല്‍ ഗാര്‍ഡകളെ നിയോഗിക്കുക മാത്രമാണ് പ്രശ്നത്തിനുള്ള പോംവഴിയെന്നും സിന്‍ ഫെയ്ന്‍ നേതാവ് പറഞ്ഞു.ഡബ്ലിനിലെ സാമൂഹ്യ ജീവിതത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സര്‍ക്കാരും ഗാര്‍ഡയും ഡബ്ലിന്‍ സിറ്റി കൗണ്‍സിലും ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മേരി ലൂ ആവശ്യപ്പെട്ടു.
മന്ത്രി പൊട്ടനായിപ്പോയെന്നായിരുന്നു സോഷ്യല്‍ ഡെമോക്രാറ്റ്സ് ടിഡി ഗാരി ഗാനോണ്‍ ജിം കല്ലഗന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചത്.തലസ്ഥാന നഗരത്തിലെ ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മന്ത്രി എത്രത്തോളം അകലെയാണെന്നാണ് ഇത് കാണിക്കുന്നതെന്ന് ടി ഡി പറഞ്ഞു.സമീപ കാലത്ത് ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളുടെ പരമ്പരയെത്തുടര്‍ന്നാണ് ഡബ്ലിനിലെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
ആക്രമണങ്ങളെ തുടര്‍ന്ന് തലസ്ഥാനത്ത് ഇന്ത്യാ ദിനാഘോഷങ്ങള്‍ റദ്ദാക്കിയിരുന്നു.ആക്രമണത്തിനെതിരെ ഡബ്ലിനില്‍ നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തലസ്ഥാനത്ത് ആക്രമണങ്ങള്‍ കുറഞ്ഞുവെന്നാണ് മന്ത്രിയുടെ നിലപാട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.