ഡബ്ലിന്‍: റാഡിക്കല്‍ ഇസ്ലാമിസം, അയര്‍ലണ്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയെന്ന് പുതിയ ഗാര്‍ഡ കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി. ഇതൊരു സുരക്ഷാ പ്രശ്നമായി ഇപ്പോള്‍ മാറുകയാണ്. മതാധിഷ്ഠിത പ്രേരണകളാല്‍ നടന്ന ആക്രമണങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ അത് ജാഗ്രതയോടെ കരുതിയിരിക്കേണ്ട വിഷയമാണ്,” മാധ്യമങ്ങളോട് സംസാരിക്കവെ ഗാര്‍ഡ കമ്മീഷണര്‍ വ്യക്തമാക്കി. അധികാരമേറ്റ ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ജസ്റ്റീന്‍ കെല്ലി പൊളിറ്റിക്കല്‍ ഇസ്‌ളാമിനെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.
അയര്‍ലണ്ടില്‍ സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് വെറും രണ്ട് ശതമാനത്തോളം മുസ്‌ളീംങ്ങളെയുള്ളൂ.എന്നാല്‍ ഒളിച്ചു താമസിക്കുന്നവരും,പേര് മാറ്റി ജീവിക്കുന്നവരുമടക്കം ഇവരുടെ എണ്ണം അഞ്ച് ശതമാനത്തോളം വരും. അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാം ,അയര്‍ലണ്ടിനെ അസ്ഥിരപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ശക്തമായ സൂചനയാണ് ഗാര്‍ഡാ കമ്മീഷണര്‍ നല്‍കുന്നത്.
യൂറോപ്പിന്റെ അതിരിലുള്ള ഒരു ദ്വീപായാലും അയര്‍ലണ്ട് അന്താരാഷ്ട്ര സുരക്ഷാ ഭീഷണികളില്‍ നിന്ന് സംരക്ഷിതമല്ലെന്നും, രാജ്യത്തിനുള്ളിലെ വിവിധ വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കേണ്ട സമയമാണിതെന്നും ഗാര്‍ഡാ കമ്മീഷണര്‍ വ്യക്തമാക്കി.
അതേസമയം, ഭീഷണി ഒരൊറ്റ വിഭാഗത്തില്‍ നിന്നല്ലെന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ”ഫാര്‍ റൈറ്റ് ആയാലും ഇടത് രാഷ്ട്രീയ അതിവാദമായാലും – ഏതെങ്കിലും വാദം ഹിംസയിലേക്ക് മാറുന്നിടത്ത് ഗാര്‍ഡയ്ക്ക് ഇടപെടേണ്ടി വരും,’അദ്ദേഹം പറഞ്ഞു..
സുരക്ഷാ ഭീഷണികള്‍ നേരിടുന്നതില്‍ സ്‌പെഷ്യല്‍ ഡിറ്റക്റ്റീവ് യൂണിറ്റിയും കൗണ്ടര്‍ ടെരറിസം വിഭാഗങ്ങളും ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. കൂടാതെ, ഭാവിയില്‍ ബോഡി-വോണ്‍ ക്യാമറകള്‍, ടേസര്‍ സ്റ്റണ്‍ ഗണുകള്‍ എന്നിവ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തുമെന്നും, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബാതിക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള സംരക്ഷണം, സംഘടിത കുറ്റകൃത്യങ്ങള്‍, ഗ്യാങ് ആക്രമണങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ കുറ്റവാളിത്തങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ – എല്ലാം കൂടി ഗാര്‍ഡയുടെ മുന്‍ഗണനാപട്ടികയില്‍ തുടരുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
മതാധിഷ്ഠിത തീവ്രവാദവും രാഷ്ട്രീയ അതിവാദവും അയര്‍ലണ്ടിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും വെല്ലുവിളിയാകാമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിച്ചത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.