head3
head1

അയര്‍ലണ്ടില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 24ന് , ഫിനഫാളില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബര്‍ 24നാണ് ഇലക്ഷന്‍.സെപ്തംബര്‍ 13ന് ഇതു സംബന്ധിച്ച റാറ്റിഫിക്കേഷനുണ്ടാകും.തദ്ദേശ സ്വയംഭരണ മന്ത്രി ജെയിംസ് ബ്രൗണ്‍ ഇന്ന് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഓര്‍ഡറില്‍ ഒപ്പുവെക്കും.പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍,ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സഹമന്ത്രി ഷോണ്‍ കാനി എന്നിവരുമായി ബ്രൗണ്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.ഇന്നത്തെ കാബിനറ്റ് യോഗത്തിന് മുമ്പ് മെമ്മോ നല്‍കും.

നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് 21 ദിവസമാണുള്ളത്.സെപ്തംബര്‍ 24ന് മുമ്പ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം നല്‍കണം.

അതിനിടെ ഫിനഗേല്‍ സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി ഹീതര്‍ ഹംഫ്രീസ് രംഗത്തെത്തി.പാര്‍ട്ടി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു.ഉപ പ്രധാനമന്ത്രിയും പാര്‍ട്ടി ലീഡറുമായ സൈമണ്‍ ഹാരിസ് ഈ നാമനിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന ഭിന്നതകളുടെ ലോകത്ത് തടസ്സങ്ങള്‍ നീക്കാനും ആളുകളെ ഒരുമിച്ച് കൊണ്ടുപോകാനും ഹീതറിന് കഴിയുമെന്ന് വിശ്വസിക്കുന്നതായി ഹാരിസ് പറഞ്ഞു.നേരത്തേ എംഇപി സീന്‍ കെല്ലി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഫിന ഗേലിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന മത്സരത്തില്‍ നിന്ന് പിന്മാറി.മനസ്സില്ലാമനസ്സോടെയാണ് താന്‍ പിന്മാറുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.ആവശ്യമായ 20 ടി ഡിമാരുടെ പിന്തുണയാണ് നാമനിര്‍ദ്ദേശത്തിന് വേണ്ടത്. എന്നാല്‍ 12 പേരെയെകിട്ടിയുള്ളു.ഇലക്ഷനില്‍ ഹിതര്‍ ഹംഫ്രീസിന് വിജയം നേരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിലുള്ള ഫിനഫാളില്‍ കടുത്ത ഭിന്നത പുറത്തുവന്നു.പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിനഫാള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചൊവ്വാഴ്ച ചേരാനിരിക്കെയാണ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഏകാഭിപ്രായമില്ലാത്ത പാര്‍ട്ടിയുടെ സ്ഥിതി വെളിപ്പെട്ടത്.ഡബ്ലിനിലെ മുന്‍ ജി എ എ മാനേജര്‍ ജിം ഗാവിന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നിരുന്നു

71 അംഗ പാര്‍ലമെന്ററി പാര്‍ട്ടിയിലെ 24 അംഗങ്ങളുടെ പിന്തുണ ഇദ്ദേഹത്തിനുണ്ടെന്നാണ് അവകാശ വാദം.സ്ഥാനാര്‍ത്ഥിയാകാനുള്ള പിന്തുണ പാര്‍ട്ടിയില്‍ തനിയ്ക്കുണ്ടെന്ന വാദവുമായി ടി ഡി ബില്ലി കെല്ലെഹറും രംഗത്തുണ്ട്.ആഭ്യന്തര മത്സരത്തിന് നാമനിര്‍ദ്ദേശം ലഭിക്കുന്നതിന് പാര്‍ലമെന്ററി പാര്‍ട്ടിയിലെ അഞ്ച് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.പാര്‍ട്ടിയിലെ 40ലേറെ ടി ഡിമാര്‍ ഇനിയും തീരുമാനം വ്യക്തമാക്കിയിട്ടുമില്ല.

അതിനിടെ ഫിനഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിനും ബോബ് ഗെല്‍ഡോഫുമായി ചര്‍ച്ച നടത്തി.ഗെല്‍ഡോഫിനുവേണ്ടി ചിലര്‍ സമീപിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഫോണ്‍ വിളിച്ചതെന്നാണ് വിവരം.പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് മാര്‍ട്ടിന്‍ ഗെല്‍ഡോഫിനോട് വ്യക്തമാക്കിയെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.