ജറുസലേം: പലസ്തീന്‍ ഭരണത്തില്‍ ഹമാസിന്റെയും അതിന്റെ നേതാക്കളുടെ പങ്ക് നിരാകരിച്ച് പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് .ഭരിക്കുന്നതില്‍ ഹമാസിന് ഒരു പങ്കുമില്ലെന്ന് പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് വ്യക്തമാക്കി. ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിന് മധ്യസ്ഥരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഇസ്രായേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെ തടയാന്‍ ശ്രമിക്കണോ എന്ന് അമേരിക്ക ആലോചിക്കുന്നതിനിടെയാണ് പലസ്തീന്‍ നേതാവിന്റെ പ്രതികരണം വന്നതെന്നതും ശ്രദ്ധേയമാണ്.ജനറല്‍ അസംബ്ലിയുടെ അനുമതിയോടെ നല്‍കിയ പ്രി റെക്കോര്‍ഡഡ് വീഡിയോ സന്ദേശത്തിലാണ് ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയവരോട് ഹമാസിനെ നിരാകരിക്കുന്നത് വ്യക്തമാക്കിയത്.
‘ഭരണത്തില്‍ ഹമാസിന് ഒരു പങ്കും വഹിക്കാനില്ല.ഹമാസും മറ്റ് വിഭാഗങ്ങളും അവരുടെ ആയുധങ്ങള്‍ പലസ്തീന്‍ നാഷണല്‍ അതോറിറ്റിക്ക് കൈമാറേണ്ടിവരും.ഒക്ടോബര്‍ ഏഴിന്റെ ഇസ്രയേല്‍ ആക്രമണത്തില്‍ തന്റെ ജനങ്ങള്‍ക്ക് പങ്കില്ല.ജൂതവിരുദ്ധതയെ അപലപിക്കുകയാണെന്നും അബ്ബാസ് പറഞ്ഞു.
ഇവിടുത്തെ ജനങ്ങള്‍ ഇത്രയൊക്കെ അനുഭവിച്ചെങ്കിലും ഇസ്രായേലി പൗരന്മാരെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ നടപടികളെ ഞങ്ങള്‍ തള്ളിക്കളയുന്നു.പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും അതിന് വേണ്ടിയുള്ള പോരാട്ടത്തെയും ഇത് പ്രതിനിധീകരിക്കുന്നില്ലെന്ന് അബ്ബാസ് പറഞ്ഞു.
സെപ്തംബര്‍ 22ന്റെ സമ്മേളനം അംഗീകരിച്ച ഗാസ സമാധാന പദ്ധതി നടപ്പിലാക്കുന്നതിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സൗദി അറേബ്യ, ഫ്രാന്‍സ്, ഐക്യരാഷ്ട്രസഭ എന്നിവയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പലസ്തീന്‍ നേതാവ് പറഞ്ഞു.സമാധാനത്തിനും വിശാലമായ പ്രാദേശിക സഹകരണത്തിനും ഈ പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സ് നേതൃത്വം നല്‍കിയ പത്യേക ഉച്ചകോടിക്ക് മൂന്ന് ദിവസത്തിന് ശേഷമാണ് 89കാരനായ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് അസംബ്ലിയെ അഭിസംബോധന ചെയ്തത്.ഉച്ചകോടിയില്‍ പങ്കെടുത്ത വിവിധ പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു.പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് എല്ലാ രാജ്യങ്ങളോടും അബ്ബാസ് ആഹ്വാനം ചെയ്തു. അംഗീകരിച്ചവര്‍ക്ക് നന്ദിയും പറഞ്ഞു.
ട്രംപ് ഭരണകൂടം പലസ്തീന്‍ രാഷ്ട്രപദവിയെ ശക്തമായി എതിര്‍ത്തു.ലോക നേതാക്കളുടെ വാര്‍ഷിക സമ്മേളനത്തിനായി ന്യൂയോര്‍ക്കിലേക്ക് പോകുന്നതില്‍ നിന്ന് അബ്ബാസിനെയും അദ്ദേഹത്തിന്റെ മുതിര്‍ന്ന അനുയായികളെയും വിലക്കുകയും ചെയ്തു.
ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതില്‍ ട്രംപിന് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 21 ഇന പദ്ധതി യുഎന്‍ പൊതുസഭയോടനുബന്ധിച്ച് നടത്തിയ കോണ്‍കോര്‍ഡിയ ഉച്ചകോടിയില്‍ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെ നേതാക്കള്‍ അവതരിപ്പിച്ചെന്ന് യു എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
1993ലെ ഓസ്ലോ സമാധാന കരാറുകള്‍ പ്രകാരം അബ്ബാസിന്റെ പലസ്തീന്‍ അതോറിറ്റിക്ക് വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ മാത്രമേ നിയന്ത്രണമേയുള്ളൂ.ഗാസയെ നിയന്ത്രിക്കുന്നത് ഹമാസാണ്.എന്നാല്‍ നെതന്യാഹു ഇവയെ ഒന്നായാണ് കാണുന്നത്.നെതന്യാഹു ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.വാഷിംഗ്ടണില്‍ നാലാം തവണ ട്രംപുമായി കൂടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.