head3
head1

നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി…..

നഴ്സുമാരെ ആദരിക്കാനും അംഗീകരിക്കാനും ഇടമൊരുക്കി ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ

ഡബ്ലിന്‍ : വേദനയനുഭവിക്കുന്നവരുടെ ലോകത്ത് ജീവിതം സമര്‍പ്പിച്ച നഴ്സുമാരെ ആദരിക്കാനും അംഗീകരിക്കാനുമുള്ള അവസരമൊരുക്കി ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ അയര്‍ലണ്ടിലും ആഘോഷിക്കുന്നു.നഴ്സുമാരുടെ കനിവും അനുകമ്പയും പരിചരണവും ഒരിക്കലെങ്കിലും അനുഭവിക്കാത്തവരുണ്ടാകില്ല .അവര്‍ക്ക് നന്ദി പറയുകയാണ് ലോകമെങ്ങും.

ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന ഫ്ളോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ആയി ആചരിക്കുന്നു. 1965മുതല്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് (ഐ.സി.എം) ഈ ദിനം ആചരിച്ചു വന്നു. 1974ല്‍ ആണ് ഈ ദിനം അന്താരാഷ്ട്ര നഴ്സസ് ദിനം ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ലോകമെമ്പാടും മെയ് 6 മുതല്‍ 12 വരെ നഴ്സസ് വാരമായും 12 അന്താരാഷ്ട്ര നഴ്സസ് ദിനമായും ആചരിക്കുന്നു.നഴ്സിംഗ് സമൂഹം ലോകത്തിനു നല്‍കുന്ന സേവനങ്ങളെ അംഗീകരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

നമ്മുടെ നഴ്‌സുമാര്‍. നമ്മുടെ ഭാവി, ഇക്കണോമിക് പവര്‍ ഓഫ് ഫ്യൂച്ചര്‍

നമ്മുടെ നഴ്‌സുമാര്‍. നമ്മുടെ ഭാവി. ഇക്കണോമിക് പവര്‍ ഓഫ് ഫ്യൂച്ചര്‍ എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് ഡേയുടെ തീം.ആരോഗ്യത്തിനും ക്ഷേമത്തിനും മാത്രമല്ല, സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും സുസ്ഥിരതയ്ക്ക് നഴ്‌സുമാര്‍ നല്‍കുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ എടുത്തുപറയുന്നതാണ് ഈ തീമിലൂടെ ഉന്നംവെയ്ക്കുന്നത്.

കരുണയുള്ള പരിചാരകരായി മാത്രമല്ല, നയരൂപീകരണത്തിലും നവീകരണത്തിലും ആരോഗ്യ സംവിധാന പരിവര്‍ത്തനത്തെക്കുറിച്ചും അവഗാഹമുള്ള നേതാക്കളായും നഴ്‌സുമാരെ അംഗീകരിക്കുന്നതാണ് ഈ വര്‍ഷത്തെ ആഗോള തീം. ഇവരുടെ സമര്‍പ്പണ ത്തോടെയുള്ള ജീവിതം ആരോഗ്യകര രംഗത്ത് ഫലമുണ്ടാക്കുന്നു. പ്രാദേശിക സമൂഹത്തെ ശക്തിപ്പെടുത്തുന്നു.ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ സാമ്പത്തിക ഭാരവും ഒഴിവാക്കുന്നു.

എല്ലാ നഴ്സുമാര്‍ക്കും അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ മംഗളങ്ങള്‍ നേരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.