head3
head1

അയര്‍ലണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലത്തേയ്ക്ക് ..ഇ-സ്‌കൂട്ടറുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിയമത്തിന്റെ കരടിന് അംഗീകാരം

ഡബ്ലിന്‍ : അയര്‍ലണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലത്തിലേയ്ക്ക് . ഇതിനുള്ള നിയമനിര്‍മ്മാണത്തിന്റെ വഴിയിലാണ് രാജ്യം .ഇ-സ്‌കൂട്ടറുകള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന കരട് നിയമം ഈ ആഴ്ച സര്‍ക്കാര്‍ അംഗീകരിച്ചു.ഇതു പ്രകാരം നികുതി, ഇന്‍ഷുറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സുകളൊന്നും ഇ സ്‌കൂട്ടറിന് ആവശ്യമില്ലാതാവുകയാണ്.

നിലവില്‍ അയര്‍ലണ്ടില്‍ ഇ-സ്‌കൂട്ടറുകളെ ‘പവേര്‍ഡ് ട്രാന്‍സ്പോര്‍ട്ടറുകളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.അതിനാല്‍, പൊതു റോഡില്‍ ഉപയോഗിക്കുമ്പോള്‍ രജിസ്ട്രേഷന്‍, മോട്ടോര്‍ ടാക്സ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവ നിര്‍ബന്ധമാണ്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നതിനാല്‍, അയര്‍ലണ്ടിലെ പൊതു റോഡുകളില്‍ ഇവ ഉപയോഗിക്കാന്‍ നിലവില്‍ അനുമതിയില്ല.

എന്നാല്‍ പുതിയ നിയമം പാസാക്കുന്നതോടെ ‘പവേര്‍ഡ് പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ്’ എന്ന പുതിയ വാഹന വിഭാഗമുണ്ടാകും.റോഡ് ട്രാഫിക് (പലവക പ്രൊവിഷനുകള്‍) ബില്ലില്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള മാറ്റം അനുവദിക്കും.

ഇ-സ്‌കൂട്ടറുകളുടെ സുരക്ഷയെക്കുറിച്ച് അവലോകനം ചെയ്യാന്‍ 2019 ല്‍ ഗതാഗത വകുപ്പ് റോഡ് സുരക്ഷാ അതോറിറ്റിയെ നിയോഗിച്ചിരുന്നു.ഭാവി നയവും നിയന്ത്രണ ഓപ്ഷനുകളും രൂപപ്പെടുത്തുത്തുകയായിരുന്നു പരിഗണനകള്‍.അവര്‍ നല്‍കിയ ശുപാര്‍ശകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഹെല്‍മെറ്റുകളുടെയും മറ്റ് സംരക്ഷണ ഉപകരണങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കണം,പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് കാമ്പയിന്‍ നടത്തണം,അതിവേഗ റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ നിരോധിക്കണം .കാല്‍നടയാത്രക്കാരെ സംരക്ഷിക്കുന്നതിന് ഫുട്പാത്തുകളില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 6 കിലോമീറ്റര്‍ വേഗത, സ്‌കൂട്ടര്‍ റെന്റല്‍ സര്‍വീസുകളെ നിയന്ത്രിക്കണം എന്നിവയായിരുന്നു പ്രധാന ശുപാര്‍ശകള്‍.ചില നഗരങ്ങളില്‍, ഡോക്ക്‌ലെസ് സ്‌കൂട്ടറുകള്‍ നടപ്പാതകളില്‍ ഒരു ശല്യവും അപകടവുമാണ്.

ഇ-സ്‌കൂട്ടര്‍ വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

രാജ്യത്തുടനീളം ഇ-സ്‌കൂട്ടര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സന്നദ്ധമായി വിവിധ കമ്പനികളെത്തിയിട്ടുണ്ട്.നിയമനിര്‍മാണം വരുന്നതോടെ ഐറിഷ് കമ്പനികള്‍ക്കൊപ്പംഅന്താരാഷ്ട്ര കളിക്കാരും വിപണിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ ആരംഭിച്ച ഐറിഷ് കമ്പനിയായ സ്യൂസ് ആണ് അതില്‍ ഒന്നാമത്തേത്. 2,000 സ്‌കൂട്ടറുകളുമായി 17 നഗരങ്ങളിലേക്ക് ഇത് ഇപ്പോള്‍ വ്യാപിച്ചിട്ടുണ്ട്.ഈ വര്‍ഷം അയര്‍ലണ്ടില്‍ ‘മൂന്ന് ചക്ര ഉപകരണങ്ങള്‍’ പുറത്തിറക്കുമെന്ന് സിയൂസിന്റെ സിഇഒയും സ്ഥാപകനുമായ ഡാമിയന്‍ യംഗ് പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ മൈക്രോ മൊബിലിറ്റി ഓപ്പറേറ്ററായ ടയര്‍-നും അയര്‍ലണ്ടില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.ബെര്‍ലിന്‍ആസ്ഥാനമായുള്ള കമ്പനി നിലവില്‍ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും 90 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അടുത്തിടെ പാരീസിലും ദുബായിലും ടെന്‍ഡറുകള്‍ നേടി.
ആദ്യത്തെ ‘ക്ലൈമറ്റ്-ന്യൂട്രല്‍ ‘ഇ-സ്‌കൂട്ടറാണ് ടയറിന്റേതെന്ന് വടക്കന്‍ യൂറോപ്പിലെ ടയറിന്റെ റീജിയണല്‍ ജനറല്‍ മാനേജര്‍ ഫ്രെഡ് ജോണ്‍സ് പറഞ്ഞു.
റൈഡര്‍-സ്വാപ്പബിള്‍ ബാറ്ററികളുള്ള പുതിയ തലമുറ ഇ-സ്‌കൂട്ടറുകളും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. നഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല ഇതിനുണ്ടാകും.അപകടസാധ്യത കുറയ്ക്കുന്നതിനായി സ്‌കൂട്ടറുകളില്‍ സൗണ്ട് എമിറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ടയര്‍ പറഞ്ഞു.സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങളുടെ അനുചിതമായ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിനുമായി നിരവധി കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മൈക്രോ മൊബിലിറ്റി സുരക്ഷാ ആപ്ലിക്കേഷനായ ബസ്ബിയുമായി സഹകരിക്കുന്നുണ്ട്.

ഇ-സ്‌കൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തത്തോടെ ടാക്സി കമ്പനിയായ ഫ്രീ നൗ അതിന്റെ ആപ്ലിക്കേഷന്‍ വഴി ഇവിടെ ഒരു ഇ-സ്‌കൂട്ടര്‍ സേവനം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു.മറ്റ് രാജ്യങ്ങളിലെ വോയ് പോലുള്ള മൂന്നാം കക്ഷികളുമായി കമ്പനി ഇതിനകം പങ്കാളികളായിട്ടുണ്ട്.

യൂറോപ്പിലെ പതിനൊന്ന് രാജ്യങ്ങളിലെ 50 ലധികം നഗരങ്ങളില്‍ വിപണിയുള്ള സ്വീഡന്റെ വോയിയും അയര്‍ലണ്ടിനെ ലക്ഷ്യമിടുന്ന ചര്‍ച്ചകള്‍ ആരംഭിച്ചതായി യുകെ, അയര്‍ലന്‍ഡ്, ബെനെലക്സ് എന്നിവയുടെ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കോര്‍ബറ്റ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.