ഡബ്ലിന്‍ : ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയുമായി അയര്‍ലണ്ട് വന്‍ കുതിപ്പിനൊരുങ്ങുന്നു. മൂലധന പദ്ധതികള്‍ക്കായി 165 ബില്യണ്‍ യൂറോയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ദേശീയ വികസന പദ്ധതി (എന്‍ഡിപി), കോര്‍ക്കില്‍ ഇന്ന് പ്രഖ്യാപിക്കും.
ഈ പദ്ധതികളിലൂടെ 2030 വരെ ഗതാഗതവികസനത്തിനായി മാത്രം 35 ബില്യണ്‍ യൂറോ ചെലവഴിക്കും.
പൊതുഗതാഗതത്തിന് 12 ബില്യണ്‍ യൂറോ, റോഡുകളുടെ വികസനത്തിന് 6 ബില്യണ്‍ യൂറോ, നടപാതകള്‍, സൈക്ലിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് 4 ബില്യണ്‍ യൂറോ, അറ്റകുറ്റപ്പണികള്‍ക്കായി 13 ബില്യണ്‍ യൂറോ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് പദ്ധതി സമീപന രേഖയില്‍ സൂചിപ്പിക്കുന്നു.
മെട്രോ ലിങ്ക്, ഡാര്‍ട്ട്, റെയില്‍ തുടങ്ങിയ പ്രധാന പദ്ധതികള്‍ക്കും പണം നീക്കിവെയ്ക്കും.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാലോയില്‍ നിന്ന് പത്ത് മിനിറ്റ് ഫ്രീക്വന്‍സിയില്‍ മിഡ്ലെറ്റണിലേക്ക് ആരംഭിക്കുന്ന 185 മില്യണ്‍ കോര്‍ക്ക് കമ്മ്യൂട്ടര്‍ റെയില്‍ സേവനം അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വന്നേക്കാം.
ഭവന നിര്‍മ്മാണമേഖലയില്‍ ഗണ്യമായ നിക്ഷേപവും ഗ്രാന്റുകളും കുറഞ്ഞ പലിശയുള്ള വായ്പകളും നല്‍കാനും പദ്ധതികള്‍ ഉണ്ടാവും..
2025 വരെ ജലവിതരണ പദ്ധതികള്‍ മെച്ചപ്പെടുത്തലുകള്‍ക്കായി 4.5 ബില്യണ്‍ യൂറോ നീക്കിവയ്ക്കും. ഗ്രാമീണ മേഖലകളില്‍ ലെഡ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ 68 മില്യണ്‍ യൂറോയാണ് നല്‍കുക.
ടിപ്പററിയിലെ ഷാനോണ്‍ നദിയുടെ പാര്ട്ടീന് തടത്തില്‍ നിന്ന് 2030 ഓടെ ഡബ്ലിനിലെ പീമൗണ്ടിലേക്ക് വെള്ളം എത്തിക്കുന്ന 170 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിക്കാന്‍ 1 ബില്യണ്‍ യൂറോയില്‍ അധികം ചിലവിട്ട് പദ്ധതി പൂര്‍ത്തിയാക്കും..
ഗ്രേറ്റ് ഡബ്ലിന്‍ പ്രദേശത്തെ സേവനത്തിനായി പ്രവര്‍ത്തിപ്പിക്കുന്ന മലിനജല ഡ്രെയിനേജ് സംവിധാനത്തിനായി 500 മില്യണിലധികം യൂറോ പദ്ധതിയില്‍ നിന്നും ലഭ്യമാകും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.