head3
head1

ലെവല്‍ അഞ്ച് നിയന്ത്രണങ്ങളിലും എന്‍.സി.ടി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും,കാര്‍ ടെസ്റ്റിംഗ് മുടങ്ങുമോയെന്ന പേടി വേണ്ട

ഡബ്ലിന്‍ : ലെവല്‍ അഞ്ച് നിയന്ത്രണങ്ങളില്‍ കാര്‍ ടെസ്റ്റിംഗ് മുടങ്ങുമോയെന്ന പേടി വേണ്ട, സര്‍ക്കാര്‍ എന്‍.സി.ടിയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ചു.

അതിനാല്‍ ലെവല്‍ 5 നിയന്ത്രണങ്ങളിലും എന്‍സിടിയുടെ സേവനം മുടങ്ങില്ല.എന്‍സിടിയെ അത്യാവശ്യ സേവനമായി കണക്കാക്കി എല്ലാ കേന്ദ്രങ്ങളും പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.എന്നാല്‍ ടെസ്റ്റിംഗിന് ഹാജരാകുന്ന ഉപഭോക്താക്കള്‍ക്ക് ടെസ്റ്റിംഗ് സെന്ററുകളില്‍ കര്‍ശന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഈ വര്‍ഷം ആദ്യം ടെസ്റ്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് കാലാവധി നാല് മാസത്തേയ്ക്ക് നീട്ടി നല്‍കിയിരുന്നു.ദീര്‍ഘിപ്പിച്ച തീയതി 2020 മാര്‍ച്ച് 28 അല്ലെങ്കില്‍ അതിനുശേഷമോ ടെസ്റ്റിംഗ് തീയതി ഉള്ള വാഹനങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ.

മിക്ക ഉപഭോക്താക്കള്‍ക്കും ഒരു പുതിയ ടെസ്റ്റ് തീയതി നല്‍കിയിട്ടുണ്ട്. അവരുടെ പുതിയ തീയതി പ്രകാരം ടെസ്റ്റിനായി ഹാജരാകണമെന്ന് എന്‍സിടി അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.