കൊച്ചി : ‘ക്രിസ്റ്റീന’ എന്ന ചിത്രത്തിനു വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച ‘നാട്ടുവെള്ളരിക്ക’ എന്ന പാട്ട് ആസ്വാദക ശ്രദ്ധ നേടുന്നു. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. സിനിമാ താരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്.
ശരണ്‍ ഇന്റോകേര വരികളൊരുക്കിയ പാട്ടിന് ശ്രീനാഥ് എസ് വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ജാസി ഗിഫ്റ്റിന്റെ വ്യത്യസ്തമായ ശബ്ദത്തിലെത്തിയ പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ആലാപനത്തില്‍ ജാസി ഗിഫ്റ്റിനൊപ്പം രശ്മി മധുവും പങ്കു ചേര്‍ന്നിട്ടുണ്ട്.
സുദര്‍ശനന്‍ റസ്സല്‍പുരം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റീന’. നാഗമഠം ഫിലിംസിന്റെ ബാനറില്‍ അനില്‍ നാഗമഠവും ചുനക്കര ശിവന്‍കുട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദ് ആണ്. കല -ഉണ്ണി റസ്സല്‍പുരം, അസി: ഡയറക്ടര്‍ – അനീഷ് എസ് കുമാര്‍, സ്റ്റില്‍സ് – നന്ദു. എസ്, സ്റ്റുഡിയോ – ചിത്രാഞ്ജലി, പിആര്‍ഓ – അജയ്തുണ്ടത്തില്‍.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.