head1
head3

അയര്‍ലണ്ടില്‍ അത്ഭുതങ്ങളുടെ മോര്‍ട്ട്ഗേജ് കാലം; സര്‍വ്വകാല റെക്കോഡുകളുടെ ഓഗസ്റ്റ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള മോര്‍ട്ട്ഗേജ് കാലമാണിത്. ഓഗസ്റ്റില്‍ 4572 മോര്‍ട്ട്ഗേജുകളനുവദിച്ചുകൊണ്ട് റെക്കോര്‍ഡിട്ടിരിക്കുകയാണ് രാജ്യം.

ഓഗസ്റ്റില്‍ ഏകദേശം 1.2 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്ഗേജുകളാണ് അംഗീകരിച്ചതെന്ന് ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ട് കണക്കുകള്‍ വെളിപ്പെടുത്തുന്നു.വാര്‍ഷികാടിസ്ഥാനത്തിലും മോര്‍ട്ട്ഗേജുകള്‍ വലിയ വളര്‍ച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 18% വര്‍ദ്ധനവാണുള്ളത്.

ഓഗസ്റ്റില്‍ അവസാനിക്കുന്ന 12 മാസങ്ങളില്‍ 54,208 മോര്‍ട്ട്ഗേജ് അംഗീകാരങ്ങളാണ് നേടിയത്. ഏകദേശം 13.4 ബില്യണ്‍ യൂറോയാണ് വായ്പ നല്‍കിയത്. ഇതും സര്‍വ്വകാല റെക്കോഡാണെന്ന് കണക്കുകള്‍ പറയുന്നു. 2020 ഓഗസ്റ്റിനേക്കാള്‍ 22.6% കൂടുതലാണിത്.

മേല്‍ക്കൈ ഫസ്റ്റ് ടൈം വാങ്ങലുകാര്‍ക്ക്

ഫസ്റ്റ് ടൈം വാങ്ങലുകാരാണ് മോര്‍ട്ട്ഗേജുകളില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. 622 മില്യണ്‍ യൂറോയുടെ മോര്‍ട്ട്ഗേജുകളാണ് (53.8%) ഇക്കൂട്ടരുടേത്. അതേസമയം 30.3% മൂവര്‍ പര്‍ച്ചേയ്സേഴ്സുകാരാണ്. 351 മില്യണ്‍ (30.3%) യൂറോയാണ് ഇവര്‍ വായ്പയെടുത്തത്.

ഫസ്റ്റ് ടൈം വാങ്ങലുകാരുടെ മോര്‍ട്ട്ഗേജുകളില്‍ വലിയ വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് ബിപിഎഫ്ഐയിലെ ചീഫ് ഇക്കണോമിസ്റ്റ് അലി ഊര്‍ പറഞ്ഞു. സമ്മറില്‍ മോര്‍ട്ട്ഗേജ് അംഗീകാരങ്ങള്‍ മിക്കവാറും ഉയരാറുണ്ട്. എന്നാല്‍ ഓഗസ്റ്റിലെ ഏറ്റവും പുതിയ കണക്കുകള്‍ തുടര്‍ച്ചയായ വളര്‍ച്ചയാണ് കാണിക്കുന്നത്. ആദ്യവാങ്ങലുകാര്‍, മൂവര്‍ പര്‍ച്ചേയ്സേഴ്സ്, റീ മോര്‍ട്ട്ഗേജ്, സ്വിച്ചര്‍ സെഗ്മെന്റുകള്‍ എന്നിവയെല്ലാം മോര്‍ട്ട്ഗേജില്‍ പുതിയ ഉയരങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.