അയര്‍ലണ്ടിലെ ജീവനക്കാരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുന്നു, നാല് ജീവനക്കാരില്‍ ഒരാള്‍ മെന്റല്‍ ഹെല്‍ത്ത് അവധിയില്‍
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ജീവനക്കാരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുന്നതായി ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം നാല് ജീവനക്കാരില്‍ ഒരാള്‍(24%) മെന്റല്‍ ഹെല്‍ത്ത് അവധിയെടുത്തെന്ന് റിപ്പോര്‍ട്ട് പറയുന്നു.യൂറോപ്യന്‍ ശരാശരിയേക്കാള്‍ (18%) നേക്കാള്‍ കൂടുതലാണിതെന്ന് പേയ്റോള്‍, എച്ച്ആര്‍ സൊല്യൂഷന്‍സ് ദാതാവായ എസ്ഡി വോര്ക്സിന് വേണ്ടി ഐവോക്സ് നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
ജോലി മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് 29% ജീവനക്കാരും സമ്മതിച്ചു.മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ജോലിയാണ് ചെയ്യുന്നതെന്ന് 50% ജീവനക്കാരും പറയുന്നു. എന്നിരുന്നാലും ഇക്കാര്യം തുറന്നു ചര്‍്ച്ച ചെയ്യുമ്പോള്‍ സുഖം തോന്നാറുണ്ടെന്ന് 45% പേരും പറയുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഇടപടെലുകള്‍ സജീവമായി സ്ഥാപനങ്ങള്‍ നടത്താറുണ്ടെന്ന് 43% ജീവനക്കാര്‍ പറയുന്നു.അവധിയെടുക്കുന്നത് മറ്റൊരു മാനസിക പ്രശ്നമായി ജീവനക്കാരെ അലട്ടുന്നതായും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.39% പേര്‍ക്കും ജോലിയില്‍ നിന്ന് മാറിനില്‍ക്കുന്നത് കുറ്റബോധത്തോടെയാണെന്നും സര്‍വേ കണ്ടെത്തി.ജീവിതപ്രശ്നങ്ങളും സാമ്പത്തിക പരാധീനതകളും മൂലം അസുഖ ബാധിതരാണെങ്കിലും ജോലി ചെയ്യാന്‍ 39% ജീവനക്കാരും നിര്‍ബന്ധിതരാകുന്നു. 56% പേരും ഉപജീവനമാര്‍ഗമായി കാണുന്നത് അവരുടെ ജോലിയെ മാത്രമാണെന്ന് എസ് ഡി വോര്‍ക്സ് വിശദീകരിക്കുന്നു.
പല വിധ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും 53% ജീവനക്കാര്‍ ജോലി-ജീവിത സന്തുലിതാവസ്ഥയില്‍ സംതൃപ്തരാണെന്ന് സര്‍വ്വേ പറയുന്നു. അതേസമയം ജീവനക്കാരുടെ ക്ഷേമത്തെ പരസ്യമായി പിന്തുണയ്ക്കാറുണ്ടെന്ന് 69% പേരും പറയുന്നു.ജോലിസ്ഥലത്തെ ക്ഷേമവും മാനസികാരോഗ്യവും സംബന്ധിച്ച ചില പ്രവണതകളെ എടുത്തുകാണിക്കുന്നതാണ് ഈ സര്‍വ്വേ റിസള്‍ട്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്ന വസ്തുത അംഗീകരിച്ച് കൂടുതല്‍ സൗഹാര്‍ദ്ദപരമായ സമീപനം സ്വീകരിക്കണമെന്ന് എസ് ഡി വോര്‍ക്സ് അയര്‍ലണ്ടിലെ കണ്ട്രി ലീഡര്‍ എമിയര്‍ ബൈര്ണ് പറഞ്ഞു.പലര്‍ക്കും അവര്‍ ചെയ്യുന്ന ജോലിയില്‍ വിശ്വാസമില്ല.ഫുള്‍ എംപ്ലോയ്മെന്റുള്ള രാജ്യമാണ് അയര്‍ലണ്ട്. ഈ ഘട്ടത്തില്‍ ജീവനക്കാരെ വിലമതിക്കുന്നതിനൊപ്പം അവര്‍ക്ക് പിന്തുണ നല്കി ജോലി ചെയ്യാന്‍ തോന്നുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും ഇദ്ദേഹം പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.