നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓര്‍മ്മപ്പെടുത്തി കൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനമെത്തിയിരിയ്ക്കുന്നു.
1886 ല്‍ നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും ‘ഹേ മാര്‍ക്കറ്റ്’ കലാപത്തിന്റെ സ്മരണ പുതുക്കലായാണ് വര്‍ഷം തോറും തൊഴിലാളി ദിനം ആചരിക്കുന്നത്. ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മേയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.
നമ്മള്‍ ഓരോരുത്തരുടെയും തൊഴിലിനും തൊഴില്‍ അവകാശങ്ങള്‍ക്കും രാജ്യത്തിന്റേയോ, ഭാഷയുടേയോ, അതിര്‍വരമ്പുകളില്ലെന്നും, തൊഴിലാളികളുടേയെല്ലാം അടിസ്ഥാന പ്രശ്നം ഒന്നും തന്നെയാണെന്നും ഓര്‍മ്മപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്. എല്ലാ തൊഴിലാളികള്‍ക്കും മെയ് ദിനാശംസകള്‍!
Comments are closed.