head1
head3

അടിസ്ഥാന മാറ്റങ്ങളൊരുക്കാതെ ലെവല്‍ മാറിയതുകൊണ്ട് കാര്യമുണ്ടോ ?

ഡബ്ലിന്‍ : ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ സന്നദ്ധമായാല്‍ മാത്രമേ അയര്‍ലണ്ടില്‍ലെവല്‍ 3ല്‍ നിന്ന് ലെവല്‍ 5ലേക്കുള്ള ലിവിംഗ് വിത്ത് കോവിഡ് പ്ലാന്‍ ഗുണം ചെയ്യുകയുള്ളുവെന്ന് വിവിധ മേഖലകളിലെവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ആളുകളെ ആശയപരമായി ആയുധവല്‍ക്കരിക്കുന്നതിനൊപ്പം ആശുപത്രികളിലും മറ്റും മെച്ചപ്പെട്ട സേവനവും ഒരുക്കണം. അതോടൊപ്പം നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.

ആവശ്യത്തിന് ജീവനക്കാരില്ലാതെ ആശുപത്രികളും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുമൊക്കെ നല്ല നിലയില്‍ പ്രവര്‍ത്തിക്കാനാവില്ല.അതിനാല്‍അടിസ്ഥാന സൗകര്യങ്ങളും ബോധവല്‍ക്കരണവുമൊക്കെ ഒരുക്കിയാല്‍ മാത്രമേ ലെവല്‍ മാറ്റും ഗുണം ചെയ്യുകയുള്ളു.

ആദ്യ ഘട്ടത്തില്‍ ഭയത്തോടു കൂടിയാണ് ജനങ്ങള്‍ കോവിഡിനെ കണ്ടത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് ആ പേടിയില്ല.അതിനാല്‍ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നേരാംവണ്ണം പാലിച്ചില്ലെങ്കില്‍ ലെവല്‍ മാറ്റം ഫലം ചെയ്യില്ലെന്ന് ഇന്റന്‍സീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ എന്‍ടെന്‍സീവ് കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കോള്‍മാന്‍ ഓ ലൗലിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

തീവ്രപരിചരണ വിഭാഗങ്ങളിലെ സ്റ്റാഫിംഗ് നിലയെക്കുറിച്ച്മാറ്റര്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ ഡയറക്ടര്‍ ആശങ്ക പ്രകടിപ്പിച്ചു. രോഗികളുടെ കുതിച്ചുകയറ്റമുണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനായി ഗുരുതര- തീവ്രപരിചരണ കിടക്കകളൊരുക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ അധിക ജീവനക്കാരില്ലാത്തത് പ്രശ്നമാകുമെന്ന് അദ്ദേഹം പറയുന്നു.

തീവ്രപരിചരണ നഴ്‌സിനെ പരിശീലിപ്പിച്ചെടുക്കാന്‍ ആറുമാസമെടുക്കുമെന്ന് ഡോ.ലൗലിന്‍ പറഞ്ഞു.കിടക്കകളും വെന്റിലേറ്ററുകളുമുണ്ട്. പരിചരണത്തിന് സ്റ്റാഫ് എവിടെയാണെന്ന് മാത്രം ആര്‍ക്കുമറിയില്ല.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഐസിയുവില്‍ പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച ചില ജീവനക്കാര്‍ആദ്യഘട്ടത്തിന് ശേഷം പതിവ് നഴ്സിംഗ് ഡ്യൂട്ടിയിലേക്ക് മടങ്ങി. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ നിന്നുള്ള നഴ്‌സുമാരാണ് മിക്ക ഹോസ്പിറ്റലുകളിലും ഇത്തരത്തില്‍ മാറ്റപ്പെട്ടത്.അവരെ തിരിച്ചു കൊണ്ടുവന്നാലും കൂടുതല്‍ കിടക്കകള്‍ അനുവദിക്കുന്നതോടെ ജീവനക്കാരില്ലാത്ത അവസ്ഥ സംജാതമാവുമെന്ന്അദ്ദേഹം വിശദീകരിച്ചു.തീവ്രപരിചരണ കിടക്കകളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം കമ്മ്യൂണിറ്റി വ്യാപനം കുറയ്ക്കുക എന്നതാണ്.

നിയന്ത്രണങ്ങള്‍ പാലിക്കില്ലെന്ന ചിലരുടെ നിലപാടില്‍ കോവിഡ് -19 കമ്മിറ്റിയും ആശങ്ക അറിയിച്ചിരുന്നു.

ഇന്നുവരെയുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായിട്ടില്ലെന്നാണ് സ്വതന്ത്ര ക്ലെയര്‍ ടിഡി മൈക്കല്‍ മക് നമറ പറഞ്ഞു.സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. നിയമങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ശരിയായ സംവിധാനമില്ലാത്തതും ഒരു കാരണമാണ്.നമുക്ക് ഒരു ട്രേസിംഗ് സിസ്റ്റമില്ല എന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്- ടി ഡി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.