പുതിയ ഇന്ധനം ഉപയോഗിച്ച് വിമാനം പറത്തി ഡച്ച് എയര്‍ലൈന്‍ : കെ എല്‍ എം വിമാനം പറന്നത് സിന്തറ്റിക് മണ്ണെണ്ണയില്‍
ഡബ്ലിന്‍ : ലോകത്ത് ആദ്യമായി പുതിയ ഇന്ധനം ഉപയോഗിച്ച് വിമാനം പറത്തി ഡച്ച് എയര്‍ലൈന്‍ കെ എല്‍ എം ചരിത്രം കുറിച്ചു. സിന്തറ്റിക് മണ്ണെണ്ണ ഉപയോഗിച്ച് ആദ്യ വിമാനം പ്രവര്‍ത്തിപ്പിച്ചതിന്റെ ക്രഡിറ്റാണ് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്.ഈ ഇന്ധനം ഉപയോഗിച്ച് കെഎല്‍എം എയര്‍ലൈന്‍സ് വിമാനം കഴിഞ്ഞ മാസം ആംസ്റ്റര്‍ഡാമില്‍ നിന്ന് മാഡ്രിഡിലേക്ക് യാത്രക്കാരെ കൊണ്ടുപോയതായി ഡച്ച് സര്‍ക്കാരും എയര്‍ലൈനും സ്ഥിരീകരിച്ചു.
വിമാനത്തില്‍ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്ക്കുന്നതിനുള്ള ദീര്‍ഘകാല ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് സിന്തറ്റിക്, ജൈവ ഇന്ധന ബദല്‍ വികസിപ്പിച്ചെടുത്തത്. റോയല്‍ ഡച്ച് ഷെല്‍ ഉല്‍പാദിപ്പിച്ച 500 ലിറ്റര്‍ സിന്തറ്റിക് മണ്ണെണ്ണ കലര്‍ത്തിയ കാര്‍ബണ്‍ഡയോക്‌സൈഡ്, ജലം, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവ പതിവായി ഉപയോഗിക്കുന്ന ഇന്ധനത്തിനൊപ്പം കെഎല്‍എം വിമാനം ഉപയോഗിച്ചു.
വ്യോമയാന വ്യവസായത്തെ കൂടുതല്‍ സുസ്ഥിരമാക്കുകയെന്നത് നമ്മളെല്ലാവരും നേരിടുന്ന വെല്ലുവിളിയാണെന്ന് ഡച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി കോറ വാന്‍ ന്യൂവെന്‍ഹുയിസെന്‍ പറഞ്ഞു. ”ലോകത്താദ്യമായി വ്യോമയാന ചരിത്രത്തില്‍ ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ് ഞങ്ങള്‍ ” അദ്ദേഹം പറഞ്ഞു.
ഈ സുസ്ഥിര ഇന്ധനം വിമാനക്കമ്പനികളുണ്ടാക്കുന്ന മലിനീകരണം കുറയ്ക്കുന്നതില്‍ വലിയ സംഭാവന നല്‍കുമെന്ന് എയര്‍ ഫ്രാന്‍സ് കെഎല്‍എമ്മിന്റെ ഡച്ച് വിഭാഗമായ കെഎല്‍എമ്മിന്റെ തലവന്‍ പീറ്റര്‍ എല്‍ബെര്‍സ് പറഞ്ഞു.”ഫോസില്‍ ഇന്ധനത്തില്‍ നിന്ന് ഡ്യൂറബിള്‍ ബദലുകളിലേക്ക് മാറുകയെന്നത് വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്,” എല്‍ബെര്‍സ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.