ഗൃഹാതുരത്വമുണര്‍ത്തി ഒരു കേരളപ്പിറവി ദിനം കൂടി വന്നെത്തിയിരിക്കുന്നു.എന്റെ കേരളം!എത്ര സുന്ദരം എന്ന് പറഞ്ഞ് അഭിമാനിതനാകുന്ന പ്രവാസി മലയാളിയെ ദൈവത്തിന്റെ സ്വന്തം നാടിന്റെ മധുരിക്കും ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി കൈ പിടിച്ചാനയിക്കുന്ന ദിനം കൂടിയാണ് ഇന്ന്.നമ്മളെ നമ്മളാക്കിയ നമ്മുടെ പൈതൃകവും സാംസ്‌കാരവും ആഘോഷങ്ങളും പ്രവാസി മലയാളിയില്‍ നിന്നും അകന്നു പോകുന്നുണ്ടോയെന്ന് പുനര്‍ വിചിന്തനം നടത്തേണ്ട ദിനം കൂടിയാണ് ഓരോ കേരളപിറവിയും.
കേരളം എന്ന പേര് ലഭിച്ചതിനു പിന്നില്‍ നിരവധി ഐതിഹ്യങ്ങളുണ്ട്.പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും മറ്റൊരൈതീഹ്യം പറയുന്നു.
കോളനി ഭരണം അവസാനിച്ച് ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു മലയാളികള്‍.ഭാഷയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ സംസ്ഥാന രൂപീകരണം മലായാളിയ്ക്ക് ഒരു പുതിയ മുഖം നേടിയെടുക്കാന്‍ സഹായിച്ചു.1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്.
സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാകാനും എന്നും മലയാളികള്‍ മത്സരിക്കുന്നു. കലാ-കായിക രംഗത്തും വ്യാവസായിക മേഖലയിലടക്കം എണ്ണം പറഞ്ഞ പ്രതിഭകളെ സമ്മാനിച്ച സംസഥാനം കൂടിയാണ് കേരളം. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം. ഐറിഷ് മലയാളിയുടെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് കേരളപ്പിറവി ആശംസകള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni
Comments are closed.