head3
head1

കെബിസി ബാങ്കും അയര്‍ലണ്ട് വിടുന്നു, ബാങ്ക് ഓഫ് അയര്‍ലണ്ടുമായി ധാരണയായി

ഡബ്ലിന്‍: അള്‍സ്റ്റര്‍ ബാങ്കിന് പിന്നാലെ അയര്‍ലണ്ടിലെ പ്രമുഖ ബാങ്കായ കെ ബി സിയും അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതി രൂപപ്പെടുത്തി.
ബാങ്ക് ഓഫ് അയര്‍ലണ്ട്,കെ ബി സിയുടെ എല്ലാ വായ്പാ ആസ്തി ബാധ്യതകളും,നിലവിലുള്ള പ്രവര്‍ത്തനസംരംഭങ്ങളും വാങ്ങാന്‍ തയാറായതായി ഒരു ധാരണാപത്രത്തിലൂടെ സമ്മതിച്ചു കഴിഞ്ഞു.

കൂടുതല്‍ ചര്‍ച്ചകളിലൂടെ അന്തിമ നിബന്ധനകളുടെ കരാര്‍, ബൈന്‍ഡിംഗ് ഡോക്യുമെന്റേഷന്‍ എന്നിവയ്ക്ക് വിധേയമായി , നിശ്ചിതകാലത്തിനുള്ളില്‍ മാറ്റം പൂര്‍ത്തിയാക്കും..

ധാരണാപത്രത്തിന്റെ ഭാഗമല്ലാത്ത അവശേഷിക്കുന്ന മോര്‍ട്ട്‌ഗേജ് ലോണ്‍ പോര്‍ട്ട്ഫോളിയോ നിലവില്‍ വിശകലനം ചെയ്യുകയാണെന്നും ഈ എന്‍പിഎല്‍ പോര്‍ട്ട്ഫോളിയോ ഒഴിവാക്കാനുള്ള ഓപ്ഷനുകള്‍ കെബിസി ഗ്രൂപ്പ് അവലോകനം ചെയ്യുന്നുണ്ടെന്നും ബാങ്ക് അറിയിച്ചു.

ഈ രണ്ട് ഇടപാടുകളും കൂടി പൂര്‍ത്തിയാക്കുകയും ,തീര്‍ച്ചപ്പെടുത്തുകയും ചെയ്യുന്നതോടെ ആത്യന്തികമായി കെബിസി ഗ്രൂപ്പ് ഐറിഷ് വിപണിയില്‍ നിന്ന് പിന്മാറും .

1978 ല്‍ ഐറിഷ് ഇന്റര്‍കോണ്ടിനെന്റല്‍ ബാങ്കിന്റെ ഭൂരിപക്ഷ ഏറ്റെടുക്കലിലൂടെയാണ് ബെല്‍ജിയന്‍ ഉടമസ്ഥതയിലുള്ള കെ ബി സി ബാങ്ക് ആദ്യമായി ഐറിഷ് വിപണിയില്‍ പ്രവേശിച്ചത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.