ഡബ്ലിന്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്ത് പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് മേരി സ്റ്റീന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നു. ഒക്ടോബര്‍ 24നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.ഇതില്‍ മത്സരിക്കുന്നതിന് ടിഡിമാരും സെനറ്റര്‍മാരുമുള്‍പ്പടെ 20 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഇതല്ലെങ്കില്‍ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നാമനിര്‍ദ്ദേശം വേണം.പത്ത് പാര്‍ലമെന്റംഗങ്ങളുടെ കൂടി പിന്തുണ നേടാനാകുമെന്നാണ് ഇവരുടെ അവകാശവാദം.
ഇതിനകം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച മൂന്ന് പേരും സ്വതന്ത്ര പാര്‍ലമെന്റംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മേരി സ്റ്റീനിന്റെ നാടകീയമായ രംഗപ്രവേശം.പത്തംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടെങ്കിലും മുഴുവന്‍ ആളുകളുടെയും പേരു വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയില്ല.
ആന്റുപാര്ട്ടി നേതാക്കളായ പീദര്‍ ടോബിന് ,ടിഡി പോള്‍ ലോലെസ്, സ്വതന്ത്ര ടിഡിമാരായ മാറ്റി മക്ഗ്രാത്ത്, സ്വതന്ത്ര ടിഡി കരോള്‍ നോളന്,സ്വതന്ത്ര സെനറ്റര്‍മാരായ ജോ കോണ്‍വേ, റോണന്‍ മുള്ളന്‍,ഷാരോണ്‍ കിയോഗന്,സെനറ്റര്‍ സാറാ ഒ’റെയ്ലി എന്നിവരുടെ പിന്തുണയാണ് ഇവര്‍ വെളിപ്പെടുത്തിയത്.അടുത്ത രണ്ട് ദിവസങ്ങളില്‍ മറ്റുള്ളവരുടെ പേര് കൂടി പുറത്തുവരുമെന്ന് പീദര്‍ ടോബിന് പറഞ്ഞു.
ശരിയായ ജനാധിപത്യവാദികള്‍ തന്നെ പിന്തുണയ്ക്കുമെന്ന് മേരി സ്റ്റീന് പറഞ്ഞു. രാഷ്ട്രീയമായി അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ ശബ്ദത്തെ പ്രതിനിധീകരിക്കാനാണ് ആഗ്രഹിക്കുന്നത്.മാറ്റത്തിനായുള്ള ശബ്ദമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.ലോക്കല്‍ അതോറിറ്റികളുടെ നോമിനേഷനും ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം എന്നീ റഫറണ്ടങ്ങളില്‍ നോ വോട്ടുകള്‍ക്കായി പ്രചാരണം നടത്തിയവരില്‍ പ്രമുഖയാണ് സ്റ്റീന് .കഴിഞ്ഞ വര്‍ഷത്തെ ഫാമിലി ആന്റ് കെയര്‍ റഫറണ്ടങ്ങള്ക്കെതിരെയും ഇവര്‍ പ്രചാരണം നടത്തി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.