ഡബ്ലിന്‍ : ഏറ്റവും ഉയര്‍ന്ന വാടകയുള്ള യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ ഒന്നാം നിരയിലേയ്ക്ക് അയര്ലണ്ടുമെത്തി. യൂറോപ്യന്‍ യൂണിയനില്‍ മൂന്നാം സ്ഥാനത്താണ് രാജ്യത്തിന്റെ സ്ഥാനം. എസ്റ്റോണിയയും ലിത്വാനിയയും മാത്രമാണ് മുന്നിലുള്ളതെന്ന് യൂറോസ്റ്റാറ്റിന്റെ കണക്കുകള്‍ പറയുന്നു. അയര്‍ലണ്ടിലെ വാടക 2010 മുതല്‍ 66% വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.
കഴിഞ്ഞ 11 വര്‍ഷമായി യൂറോപ്യന്‍ യൂണിയനിലുടനീളം വീടുകളുടെ വാടക ക്രമാനുഗതമായി വര്‍ധിക്കുകയാണ്. എന്നാല്‍ രണ്ട് ബാള്‍ട്ടിക് രാജ്യങ്ങളിലും അയര്‍ലണ്ടിലും റോക്കറ്റിനേക്കാള്‍ വേഗത്തിലാണ് വാടക വര്‍ധിച്ചതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
വാടകയില്‍ ഏറ്റവും മുന്നില്‍ എസ്റ്റോണിയ
2021 -ലെ രണ്ടാം പാദത്തെ 2010 മുതലുള്ള കണക്കുകള്‍ വിലയിരുത്തുമ്പോള്‍ രണ്ട് ഇടങ്ങളിലൊഴികെ 25 യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളിലും വാടക ഉയര്‍ന്നു. എസ്റ്റോണിയയില്‍ +142.4 ശതമാനവുമാണ് ലിത്വാനിയയില്‍ +109.1 ശതമാനവുമാണ് നിരക്കുയര്‍ന്നത്. അയര്‍ലണ്ടില്‍ +65.6% ശതമാനമാണ് വാടക കൂടിയത്. ഗ്രീസിലും (25.1%) സൈപ്രസിലും (3.3 %) വാടക കുറഞ്ഞതായും യൂറോസ്റ്റാറ്റ് പറയുന്നു.
വാടക നിയന്ത്രിക്കുകയെന്നത് അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയുണ്ടാക്കുന്ന രാഷ്ട്രീയ, സാമൂഹിക പ്രശ്നമാണ്. ഒരു ദശകത്തില്‍ ഈ കാര്യത്തില്‍ ചെറിയ നിയന്ത്രണങ്ങളൊക്കെ നടത്താനായി, എന്നാല്‍ ഭരണ കക്ഷികളുടെ വോട്ടര്‍മാരില്‍ നിന്നും വലിയ വിമര്‍ശനമുണ്ടായി. യുവാക്കളാണ് ഇക്കൂട്ടത്തില്‍ മുന്നില്‍ നിന്നത് എന്നത് വലിയ തലവേദനയായിരുന്നു.
അതേസമയം, ഭവന വിലയുടെ വര്‍ധനവില്‍ 34% എന്ന യൂറോപ്യന്‍ യൂണിയന് ശരാശരിയേക്കാള്‍ അല്‍പ്പം കുറവാണെന്നും യൂറോസ്റ്റാറ്റ് കണ്ടെത്തി. 2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2011ലും 2013ലും ഭവനവില കുത്തനെ ഇടിഞ്ഞെങ്കിലും 2013നും 2014നും ശേഷം വീടിന്റെ വില വാടകയേക്കാള്‍ വേഗത്തില്‍ വര്‍ധിച്ചതായി യൂറോ സ്റ്റാറ്റ് വെളിപ്പെടുത്തുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.