ഡബ്ലിന്‍ : പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ് (പി.യു.പി) പദ്ധതി അവസാനിപ്പിക്കുന്നതോടെ,തൊഴിലാളികള്‍ക്ക് മുമ്പടച്ചിരുന്ന പി.ആര്‍.എസ്.ഐ സംഭാവനകളുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആനുകൂല്യം ലഭിക്കുന്ന പുതിയൊരു പദ്ധതി കൂടി തൊഴിലില്ലാത്തവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പരിഗണിക്കുന്നു.ഇക്കൂട്ടര്‍ക്കായി ഒരു പുതിയ ഇടക്കാല പെയ്‌മെന്റ് പദ്ധതി അവതരിപ്പിക്കുന്നുണ്ടെന്ന സൂചന ഉപ പ്രധാനമന്ത്രി ലിയോ വരദ്കറാണ് നല്‍കിയത്..
സമ്മറില്‍ പിയുപി സ്‌കീം നവീകരിക്കുന്നതിനുള്ളചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ലിയോ വരദ്കര്‍ സ്ഥിരീകരിച്ചു.പി യു പി നിലച്ചു പോയാലും സമാനമായ സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന സാമൂഹ്യക്ഷേമ പദ്ധതിയാണ് രൂപപ്പെടുന്നത്എന്ന് വരദ്കര്‍ പറയുന്നു.
ഇതോടെ സാമൂഹിക ക്ഷേമ പേയ്‌മെന്റുകള്‍ നിശ്ചയിക്കുമ്പോള്‍ ഒരാളുടെ മുന്‍കാല പ്രവര്‍ത്തന ചരിത്രവുമായി പിയുപിയെ ബന്ധിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകും.
സാമൂഹിക ക്ഷേമ വ്യവസ്ഥയിലെ സുപ്രധാന മാറ്റമായിരിക്കും ഇത് കൊണ്ടുവരികയെന്നാണ് വിലയിരുത്തപ്പെടുന്നത്. ജോബ് സീക്കേഴ്സ് അലവന്‍സായോ.ബെനഫിറ്റായോ 203 യൂറോ വീതമാണ് ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ നേരിട്ട് ലഭിച്ചേക്കാവുന്ന ആനുകൂല്യം. എന്നാല്‍ ഉയര്‍ന്ന ശമ്പളം വാങ്ങി ദീര്‍ഘകാലമായി ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ നിശ്ചിത ആഴ്ചകളോ മാസങ്ങളോ അവരുടെ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം നല്‍കുന്നതാണ് ഈ പദ്ധതി നിര്‍ദ്ദേശം
ജോലി നഷ്ടപ്പെട്ടതിന് ശേഷമുള്ള ആദ്യ നിശ്ചിത കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍, അവര്‍ക്ക് സാധാരണ പേയ്‌മെന്റ് മാത്രമേ ലഭിക്കൂ.യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും സമാനമായ സാമൂഹിക ഇന്‍ഷുറന്‍സ് സംഭാവനാ പദ്ധതികള്‍ നിലവിലുണ്ട്.
”പിയുപിയെ ഘട്ടംഘട്ടമായി നിര്‍ത്തുകയെന്നാല്‍ അത് ഘട്ടംഘട്ടമായി ഇല്ലാതാക്കുകയല്ലെന്ന് വരദ്കര്‍ വിശദീകരിച്ചു. ജോലിയില്‍ നിന്നുള്ള വരുമാനം നഷ്ടപ്പെടുന്നവര്‍ക്ക് ഒരു സാമൂഹിക ക്ഷേമ വരുമാനവുമായി പൊരുത്തപ്പെടുന്നതുവരെ ആദ്യ രണ്ട് ആഴ്ചകളിലോ തൊഴിലില്ലായ്മയുടെ ആദ്യ രണ്ട് മാസങ്ങളിലോ ആളുകള്‍ക്ക് കുറച്ചുകൂടുതല്‍ പേയ്‌മെന്റ് ഈ പുതിയ പദ്ധതി നല്‍കും.
പിയുപിയും പുതിയ പദ്ധതിയും കൂടുതല്‍ വിശദീകരണം
മുന്‍ വരുമാനവുമായി ബന്ധപ്പെട്ട പേയ്‌മെന്റാണ് പുതിയ പദ്ധതിയിലുള്‍പ്പെടുക.കോവിഡ് -19 പാന്‍ഡെമിക് മൂലം തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാര്‍ക്കും സ്വയംതൊഴിലുകാര്‍ക്കുമുള്ള സാമൂഹ്യക്ഷേമ പേയ്‌മെന്റാണ് പി.യു.പി.ജോലി നഷ്ടപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ നേടിയ വരുമാനത്തെ ആശ്രയിച്ച് 203 മുതല്‍ 350 യൂറോ വരെയാണ് പി യൂ പി ലഭിക്കുക.
അതേസമയം വര്‍ഷങ്ങളായി പിആര്‍എസ്‌ഐ അടച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുകയും ഭാവിയില്‍ ജോലി നഷ്ടപ്പെടുകയും ചെയ്താല്‍ സഹായിക്കുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. മതിയായ സംഭാവനകളില്ലാത്തവരെ നിലവിലുള്ള തൊഴില്‍ അന്വേഷകര്‍ക്കുള്ള പേയ്‌മെന്റായ 203 യൂറോയില്‍ നിജപ്പെടുത്തും.
സമാനമായ ഒരു പദ്ധതി ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ 24 മാസത്തിനിടെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രീമിയം അടച്ച ഏതൊരാള്‍ക്കും തൊഴിലില്ലായ്മ ആനുകൂല്യത്തിന് അര്‍ഹതയുണ്ട് ജോലി നഷ്ടപ്പെട്ടാല്‍.കുട്ടികളുള്ളവര്‍ക്ക് അവരുടെ മുന്‍ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടിന് അവകാശവാദമുന്നയിക്കുന്നതിന് കഴിയും. കുട്ടികളില്ലാത്തവര്‍ക്ക് മുന്‍ ശമ്പളത്തിന്റെ 60% ക്ലെയിം ചെയ്യാന്‍ കഴിയും.
സിസ്റ്റത്തിലേക്ക് എത്ര കാലം പണമടച്ചു, പ്രായം എന്നിവ അനുസരിച്ച് ആനുകൂല്യ പേയ്‌മെന്റുകളുടെ കാലാവധിയും വ്യത്യാസപ്പെടും.ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രാമികാനുകൂല്യ കാലാവധി കുറച്ചാലും അയര്‍ലണ്ടിലും അവതരിപ്പിക്കുമെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കുന്നത്
ഐറിഷ് മലയാളി ന്യൂസ്
Comments are closed.