ആരോഗ്യവും ഐടിയുമുള്‍പ്പടെയുള്ള മേഖലകളില്‍ അയര്‍ലണ്ടില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആരോഗ്യവും ഐടിയുമുള്‍പ്പടെയുള്ള തൊഴില്‍ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കര്‍ ലക്ഷ്യമെന്ന് എന്റര്‍പ്രൈസ് ആന്റ് എംപ്ലോയ്‌മെന്റ് വകുപ്പുകളുടെ കൂടി ചുമതലുള്ള ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍.
കോവിഡ് അയര്‍ലണ്ടിന്റെ ഉല്‍പ്പാദനക്ഷമതയെ വളരെ പിന്നോട്ടടിച്ചതായി വരദ്കര്‍ ചൂണ്ടിക്കാട്ടി. ഇതിനെ മറികടക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുക.ദേശീയ സാമ്പത്തിക ഡയലോഗിന്റെ രണ്ടാം ദിവസത്ത അഭിസംബോധന ചെയ്യവെയാണ് തൊഴില്‍ രംഗം ഉഷാറാക്കുന്നതിനുള്ള ലക്ഷ്യത്തെക്കുറിച്ച് ഉപപ്രധാനമന്ത്രി വ്യക്തമാക്കിയത്.
തൊഴിലാളികള്‍ക്ക് പാന്‍ഡെമിക്ക് ഡിവിഡന്റ് പരിഗണിക്കുന്നു
ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് തൊഴിലാളികള്‍ക്ക് പാന്‍ഡെമിക് ഡിവിഡന്റ് നല്‍കുമെന്ന് ലിയോ വരദ്കര്‍ പറഞ്ഞു. അടുത്ത രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 2.5 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
അവശ്യ ജീവനക്കാരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഗാര്‍ഡ തുടങ്ങി ഡെലിവറി റൈഡര്‍മാര്‍, സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റാഫുകള്‍ വരെ വളരെ പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോന്നത്.അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും വരദ്കര്‍ വ്യക്തമാക്കി.
മിക്കവാറും എല്ലാ തൊഴിലാളികള്‍ക്കും സിക്ക് പേ ഏര്‍പ്പെടുത്തുന്നതിനായി പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് വരദ്കര്‍ പറഞ്ഞു. അയര്‍ലണ്ടില്‍ ലീവിംഗ് വേതനം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് പരിശോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലോ പേ കമ്മീഷന്‍ ആരംഭിച്ചു കഴിഞ്ഞു.റിമോട്ട് ജോലിയ്ക്കുള്ള അവകാശവും അതിന് അഭ്യര്‍ത്ഥിക്കാനുള്ള അവകാശവും ഉള്‍പ്പെടെയുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള നിരവധി പരിഷ്‌കാരങ്ങളും പുരോഗമിക്കുന്നുണ്ടെന്നും വരദ്കര്‍ പറഞ്ഞു.
ഈ പരിഷ്‌കാരങ്ങളൊക്കെ പാന്‍ഡെമിക് ലാഭവിഹിതത്തിന്റെ ഭാഗമാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് വരദ്കര്‍ വ്യക്തമാക്കി.പകര്‍ച്ചവ്യാധി കാലത്ത് ജനങ്ങള്‍ നേരിട്ട ദുരിതത്തില്‍ നിന്നും അനുഭവിച്ച ത്യാഗത്തില്‍ നിന്നുമെല്ലാമാണ് അത് ഉയര്‍ന്നു വന്നതെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.
അന്തരീക്ഷ സൃഷ്ടി അതിപ്രാധാനം
പാന്‍ഡെമിക്കിന് ശേഷം മുമ്പുണ്ടായിരുന്ന എല്ലാ ജോലികളും മടങ്ങിവരില്ലെന്ന് അദ്ദേഹം പറഞ്ഞു.ആവശ്യമായ നിക്ഷേപത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ പാര്‍പ്പിടം, കാലാവസ്ഥ തുടങ്ങിയ ചില മേഖലകളില്‍ ശേഷി പരിമിതികള്‍ ഉയര്‍ന്നുവരാം.തൊഴില്‍ മേഖലയുടെ സമഗ്രമായ വീണ്ടെടുക്കലിനായി ശരിയായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. ബിസിനസുകളെ കൂടുതല്‍ ഊര്‍ജ്ജസ്വലവും ചടുലവുമാക്കാന്‍ അത് സഹായിക്കും.
അയര്‍ലണ്ടിന്റെ മത്സരശേഷിയും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക, ഗ്രീന്‍, ഡിജിറ്റല്‍, ലൈഫ് സയന്‍സസ്, ക്രിയേറ്റീവ് വ്യവസായങ്ങള്‍, ആരോഗ്യ സാമൂഹിക പരിപാലന സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയൊക്കെയാണ് ഇതിലൂടെ ലഭ്യമിടുന്നതെന്നും വരദ്കര്‍ വിശദീകരിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.