വാക്സിനെടുത്തില്ലെങ്കില്‍ കുഴപ്പമാകുമേ…അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഫ്ളൂ വാക്സിന്‍ എടുക്കുന്നവര്‍ കുറയുന്നു
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഫ്ളൂ വാക്സിന്‍ എടുക്കുന്നവരുടെ എണ്ണം ഗണ്യമായതോതിൽ കുറയുന്നു. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഈ കണക്കുകളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ഈ വിന്ററില്‍ പൊതു ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 45.4 ശതമാനം പേര്‍ മാത്രമേ ഫ്ളൂ വാക്സിനെടുത്തിട്ടുള്ളുവെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് സര്‍വൈലന്‍സ് സെന്ററിന്റെ (എച്ച് പി എസ് സി) ഡാറ്റ വെളിപ്പെടുത്തുന്നു.2017/18ലായിരുന്നു മുമ്പ് ഈ കണക്ക് ഇവ്വിധത്തില്‍ താഴ്ന്നത്.അന്ന് ആരോഗ്യ പ്രവര്‍ത്തകരില്‍ 44.8 ശതമാനം പേരെ വാക്സിനെടുത്തിരുന്നുള്ളു.
ആറ് ആരോഗ്യ മേഖലകളിലായി വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ജീവനക്കാരുടെ വാക്സിനേഷന്‍ നിരക്ക് 34.5 ശതമാനമായി കുറഞ്ഞു.ഡബ്ലിനിലും നോര്‍ത്ത് ഈസ്റ്റിലും 41.8 ശതമാനമാണ് ഈ വാക്സിനേഷന്‍ നിരക്ക്.മിഡ് വെസ്റ്റ്, സൗത്ത് വെസ്റ്റ് ആശുപത്രികളില്‍ യഥാക്രമം 42.3 ശതമാനവും 43.3 ശതമാനവും വാക്സിനേഷനുണ്ടായി.ഡബ്ലിന്‍, മിഡ്‌ലാന്‍ഡ്‌സ് മേഖലകളില്‍ വാക്സിനേഷന്‍ നിരക്ക് 49 ശതമാനത്തിലെത്തി.
ഡബ്ലിനിലും സൗത്ത് ഈസ്റ്റിലും മാത്രമാണ് പൊതു ആശുപത്രികളിലെ ആരോഗ്യ സംരക്ഷണ ജീവനക്കാരില്‍ പകുതിയിലധികം പേര്‍ക്കും ഫ്ളൂ വാക്സിനെടുത്തത്. കഴിഞ്ഞ വിന്ററില്‍ അവിടത്തെ ആശുപത്രികളില്‍ 57.2 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചു.ഈ വര്‍ഷം ഫ്ളൂ ഗണ്യമായി പടരുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.അതിനാല്‍ ഈ വിന്ററില്‍ വാക്സിന്‍ കൂടുതല്‍ സ്വീകരിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ അതുണ്ടായിട്ടില്ല.
ആശുപത്രികളില്‍ ഉയര്‍ന്ന തോതില്‍ വാക്സിന്‍ നല്‍കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കണമെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്‍ഗനൈസേഷന്‍ (ഐ എന്‍ എം ഒ) ആവശ്യപ്പെട്ടു.വരും മാസങ്ങളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ പ്രളയമുണ്ടാകും. അതിനെ നേരിടാന്‍ പൊതുജനാരോഗ്യ സംവിധാനത്തിന് കഴിയില്ല.ട്രോളി രോഗികളെ കുറയ്ക്കാന്‍ വിശദമായ പദ്ധതി ഓരോ എച്ച് എസ് ഇ പ്രാദേശിക ആരോഗ്യ അതോറിറ്റിയും തയ്യാറാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന വാക്സിനേഷന്‍ സീസണില്‍, 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും 60 വയസ്സിന് താഴെയുള്ളവരുമായ ആരോഗ്യ പ്രവര്‍ത്തകരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നത് തുടരണമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO