head1
head3

അയര്‍ലണ്ടില്‍ ഏറ്റവും അധികം വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ജോലി നേടുന്ന വിദേശീയരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചത് 6,445 ഇന്ത്യക്കാര്‍ക്കാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ടാം സ്ഥാനത്തെത്തിയ ബ്രസീലിന് 1000 -ത്തിലധികം പെര്‍മിറ്റുകളേയുള്ളു. യുഎസില്‍ നിന്നും 693 പേര്‍ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് നേടി.

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ആകെ 16,275 വര്‍ക്ക് പെര്‍മിറ്റുകളാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ലഭിച്ച 10,000 അപേക്ഷകളില്‍ ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്.

ഏറ്റവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയത് ആരോഗ്യ മേഖലയിലാണ്. 5,793 പെര്‍മിറ്റുകളാണ് ഇവിടെ നല്‍കിയത്.

വര്‍ക്ക് പെര്‍മിറ്റുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മറ്റൊരു മേഖല ഐടിയാണ്. കഴിഞ്ഞ വര്‍ഷത്തെ 16,275 പെര്‍മിറ്റുകളില്‍ 4,615 എണ്ണവും ഇവിടെ നിന്നാണ്. ആകെയുള്ളതിന്റെ നാലിലൊന്നില്‍ കൂടുതലാണിത്.

ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ വര്‍ക്ക് മേഖലയിലും നോണ്‍ ഇഇഎ തൊഴിലാളികള്‍ക്ക് വന്‍തോതില്‍ പെര്‍മിറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 2021ല്‍ 5,793 പെര്‍മിറ്റുകളാണ് ഈ മേഖലയില്‍ അനുവദിച്ചത്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസാണ് വര്‍ക്ക് പെര്‍മിറ്റില്‍ മൂന്നാം സ്ഥാനത്ത്. 1,094 പേര്‍ക്കാണ് ഈ മേഖലയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചത്.

കൃഷി, ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണം എന്നിവയിലും വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കി. ആയിരത്തില്‍ താഴെ മാത്രം പെര്‍മിറ്റുകളാണ് ഈ വിഭാഗത്തില്‍ നല്‍കപ്പെട്ടത്.

വര്‍ക്ക് പെര്‍മിറ്റില്‍ ആമസോണ്‍ മുന്നില്‍

ആമസോണ്‍ ആണ് ഏറ്റവും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയതെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 551 വര്‍ക്ക് പെര്‍മിറ്റുകളാണ് ആമസോണ്‍ നല്‍കിയത്. ആമസോണിന്റെ 10 ശതമാനത്തിലധികം തൊഴിലാളികളും നോണ്‍ ഇഇഎ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്റര്‍പ്രൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ 4,000 -ത്തിലധികം ആളുകളാണ് ആമസോണില്‍ ജോലി ചെയ്യുന്നത്.

ഗൂഗിളിനെ അപേക്ഷിച്ച് ഇരട്ടി പെര്‍മിറ്റുകളാണ് ആമസോണ്‍ നല്‍കിയത്. കൂടാതെ ഫേയ്സ്ബുക്ക്, ആപ്പിള്‍, മൈക്രോ സോഫ്ട് എന്നിവ സംയുക്തമായി പോലും ഇത്രയും ആളുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടില്ല.

ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ 440 വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിആരോഗ്യ മേഖലയിലെ ഏറ്റവും വലിയ ഗുണഭോക്താവായി.

വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത്…

നോണ്‍ ഇഇഎ പൗരന്മാര്‍ക്ക് അയര്‍ലണ്ടില്‍ നിയമപരമായി ജോലി ചെയ്യുന്നതിനുള്ളതാണ് വര്‍ക്ക് പെര്‍മിറ്റ്. ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫറുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, ആശ്രിത പങ്കാളികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ക്കായി പരിഗണിക്കുന്നത്. വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. മള്‍ട്ടി-സ്റ്റേക്ക്ഹോള്‍ഡര്‍ കമ്മിറ്റി വര്‍ഷത്തില്‍ രണ്ടുതവണ സ്ഥിതി വിലയിരുത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

ഐടി പ്രൊഫഷണലുകളും എന്‍ജിനീയര്‍മാരുമാണ് ക്രിട്ടിക്കല്‍ സ്‌കില്‍സ് വിഭാഗത്തില്‍പ്പെടുന്നത്. വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് തൊഴിലുടമകള്‍ ലേബര്‍-മാര്‍ക്കറ്റ്-നീഡ്സ് ടെസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്.

വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ വരുമാനം സംബന്ധിച്ച നിബന്ധനകളുണ്ട്. 32,000 യൂറോ (ചില വിഭാഗങ്ങളില്‍ 64,000യൂറോ) എന്നിങ്ങനെ വരുമാനം ലഭിക്കുന്ന ജോലിയയിരിക്കണം, രണ്ട് വര്‍ഷത്തേക്ക് അതേ ജോലിയില്‍ തുടരണമെന്നുമുള്ള വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്

തൊഴില്‍ അവസരങ്ങള്‍ അറിയിക്കാന്‍ മാത്രമായി ‘ഐറിഷ് മലയാളി ന്യൂസി’ന്റെ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ്

അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഐ ടി, ആരോഗ്യ മേഖലകളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ വായനക്കാരെ അറിയിക്കാനായി മാത്രം ഒരു പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയാണ്. യൂറോപ്പില്‍ രൂപപ്പെട്ടു വരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ മലയാളി സമൂഹത്തിന് പ്രയോജനപ്പെടുത്താനാവുമെന്ന ഉത്തമ ബോധ്യമാണ് ‘ഐറിഷ് മലയാളി’ ന്യൂസിനുള്ളത്. പരമാവധി ദിവസങ്ങളില്‍ ‘JOBS IRELAND IM GROUP’ എന്ന ഗ്രൂപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.

JOBS IRELAND IMവാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/G2vIt53yNplCa2YDHe1pQm

Comments are closed.