head3
head1

അയര്‍ലണ്ട് മുന്നേറുന്നു യൂറോപ്പിന്റെ മുന്നിലേയ്ക്ക്; സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ്

ഡബ്ലിന്‍ : സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി അയര്‍ലണ്ട് മുന്നേറുന്നു, യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും മുന്നിലേയ്ക്ക്. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുകയാണ് അയര്‍ലണ്ടിന്റേത്. ഇരട്ട അക്ക വളര്‍ച്ച നേടി 26 അംഗരാജ്യങ്ങളെയും പിന്നിലാക്കുകയാണ് രാജ്യം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സമ്പദ്‌വ്യവസ്ഥ യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ മൂന്നിരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയായ യൂറോസ്റ്റാറ്റ് വെളിപ്പെടുത്തുന്നു.

ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമ്പദ് വ്യവസ്ഥ 6.3% വളര്‍ച്ചയാണ് നേടിയത്. അതേസമയം ശരാശരി വളര്‍ച്ചാ നിരക്ക് 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ 2.1 ശതമാനവും 19 അംഗ യൂറോസോണില്‍ 2.2 ശതമാനവും ആയിരുന്നു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ അയര്‍ലണ്ടിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2020 -ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21.1% ഉയര്‍ന്നു. ഇതും ഇയു -വിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. രണ്ടാം പാദത്തിലാണ് നിര്‍മ്മാണം, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ തുറന്നത്. എന്നിട്ടും നേടിയ ഈ വളര്‍ച്ച രാജ്യത്തിന് വലിയ നേട്ടമാണെന്ന് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം, ബഹുരാഷ്ട്ര ഫാര്‍മ, ഐടി കയറ്റുമതികളിലേക്ക് പോസിറ്റീവ് ജിഡിപി വളര്‍ച്ച (+3.4 പിസി) രേഖപ്പെടുത്തിയ ഏക യൂറോപ്യന്‍ യൂണിയന്‍ രാജ്യമായിരുന്നു അയര്‍ലണ്ട്. രാജ്യങ്ങളുടെ കടവും കമ്മി പരിധികളും അളക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപയോഗിക്കുന്ന അളവുകോലാണ് ജിഡിപി.

കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാരിന്റെ കടബാധ്യത യൂറോപ്യന്‍ യൂണിയന്റെ ജിഡിപി പരിധിയുടെ 60 ശതമാനത്തിന് താഴെയായിരുന്നു. അയര്‍ലണ്ടിന്റെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച തുടര്‍ന്നാല്‍ ഈ വര്‍ഷം കമ്മി 4 ശതമാനത്തിന് താഴെയായേക്കും. യൂറോപ്യന്‍ യൂണിയന്റെ ഉയര്‍ന്ന പരിധി 3 ശതമാനമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.