head1
head3

സൈബര്‍ ആക്രമണം: എല്ലാം ശരിയാക്കാന്‍ 100 മില്യണ്‍ ‘മതിയാകുമെന്ന്’ എച്ച്.എസ്.ഇ.

ഡബ്ലിന്‍ :സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തകരാറിലായ സംവിധാനം ‘നേരെയാക്കാന്‍’ 100 മില്യണ്‍ യൂറോയിലേറെ ചെലവാകുമെന്ന് എച്ച്.എസ്.ഇ. അതൊരു ചെറിയ സംഖ്യയാണെന്നാണ് എച്ച്.എസ്.ഇ. മേധാവി പോള്‍ റീഡ് പറയുന്നത്.
ഹാക്കര്‍മാര്‍ ആവശ്യപ്പെട്ട ‘അട്ടിമറിക്കൂലി’ വെറും 16 മില്യണ്‍ ആയിരുന്നുവെന്നാണ് സര്‍ക്കാര്‍ -എച്ച.എസ്.ഇ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്. ആ സ്ഥാനത്താണ് 100 മില്യണ്‍ ചെലവില്‍ സംവിധാനമാകെ ഉടച്ചുവാര്‍ക്കാമെന്ന് എച്ച.എസ്.ഇ വ്യക്തമാക്കുന്നത്.

സൈബര്‍ ക്രിമിനലുകള്‍ക്ക് ഒരു കാരണമവശാലും പണം നല്‍കില്ലെന്ന് സര്‍ക്കാരും എച്ച.എസ്.ഇയും വ്യക്തമാക്കിയിരുന്നു. അതിന് ബദലായി 84 മില്യണ്‍ യൂറോയാണ് അധികമായി എച്ച.എസ്.ഇ സൈബര്‍ ആക്രമണത്തിന്റെ പേരില്‍ വാങ്ങുന്നത്.ഇതിനേക്കാള്‍ ഭേദം സൈബര്‍ ക്രിമിനലുകളായിരുന്നുവെന്ന് സാധാരണക്കാര്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാകുമോ..

അയര്‍ലണ്ടിലെ എച്ച് .എസ് .ഇയുടെ ഐടി സംവിധാനത്തിന്റെ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് നിരവധി ചെലവുകളുണ്ടെന്ന് പോള്‍ റീഡ് പറഞ്ഞു.സിസ്റ്റങ്ങള്‍ പൂര്‍ണ്ണമായും ബാക്കപ്പ് ചെയ്യണം, ചില സിസ്റ്റങ്ങള്‍ അപ്‌ഗ്രേഡുചെയ്യണം,ഇതിനൊക്കെ നല്ല ചെലവ് വരും.ഇവയ്‌ക്കെല്ലാം നല്ല റിസോഴ്സ് വേണ്ടിവരുമെന്നും ഇദ്ദേഹം വ്യക്തമാക്കി.സൈബര്‍ ആക്രമണത്തിന് പതിനായിരക്കണക്കിന് യൂറോ വേണ്ടി വരുമെന്നാണ് കരുതിയരുന്നത്. എന്നാല്‍ മൊത്തം ചെലവ് 100 മില്യണിലൊതുക്കാമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്ന് പോള്‍ രീഡ് പറഞ്ഞു.

അതിനിടെ,സൈബര്‍ ഹാക്കിംഗ് മൂലം അയര്‍ലണ്ടില്‍ രോഗികള്‍ക്കുള്ള സര്‍വ്വീസ് തടസ്സപ്പെട്ടതില്‍ എച്ച്എസ്ഇ മേധാവി രോഗികളോട് ക്ഷമ ചോദിച്ചു.ഇതിന്റെ തടസ്സങ്ങള്‍ കുറച്ചു കാലം കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും റീഡ് പറഞ്ഞു. ഇത് ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്.എന്നിരുന്നാലും, ഇനിയും കുറച്ച് സമയമെടുത്തേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.