ഡബ്ലിന്‍ : ഭവനമേഖലയിലെ അടക്കമുള്ള ജീവിതച്ചെലവുകളില്‍ അയര്‍ലണ്ട് യൂറോപ്പിനെ ‘കവച്ചു’വെയ്ക്കുന്നതായി യൂറോസ്റ്റാറ്റ്് റിപ്പോര്‍ട്ട്.
.ഭവന, യൂട്ടിലിറ്റി ചെലവുകള്‍ യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ 78 ശതമാനം കൂടുതലാണിപ്പോഴെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത് ,.ഉപ്പു തൊട്ട് കര്‍പ്പൂരം വരെയെന്ന പോലെ ഫുഡിനും മദ്യത്തിനും പലചരക്ക് സാധനങ്ങള്‍ക്കുമെല്ലാം തീവിലയാണ് അയര്‍ലണ്ടിലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ യൂണിയനിലുടനീളമുള്ള ശരാശരി വിലയേക്കാള്‍ 36 ശതമാനം കൂടുതലാണ് അയര്‍ലണ്ടിലെ ഓരോ സാധനങ്ങളുടെയും വിലകള്‍.
വിലക്കയറ്റം ഐറിഷ് ജീവിതനിലവാരത്തെ വളരെ താഴ്ന്ന നിലയിലാക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.വില അതിവേഗം ഉയരുകയാണെന്നാണ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പറയുന്നു.കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് വിലകളില്‍ 1.7 ശതമാനം വര്‍ധനവുണ്ടായി.ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കാണിചെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഊര്‍ജ്ജം, ഹെയര്‍ഡ്രെസിംഗ്, റെസ്റ്റോറന്റുകള്‍, മദ്യം, ഹോട്ടലുകള്‍ എന്നിവയുടെയെല്ലാം വിലയിലാണ് വര്‍ധനവുണ്ടായത്. എട്ട് ഊര്‍ജ്ജ സ്ഥാപനങ്ങള്‍ കഴിഞ്ഞ ആഴ്ചകളായി വില ഉയര്‍ത്തിയിരുന്നു. ചിലത് ഈ വര്‍ഷം രണ്ടാം തവണയാണ് വില വര്‍ധിപ്പിച്ചത്.
ഉപഭോക്തൃ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വിലകളില്‍ അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയനില്‍ രണ്ടാം സ്ഥാനമാണ്. മദ്യത്തിനും പുകയിലയ്ക്കും ഭക്ഷണത്തിനും ഏറ്റവും ചെലവേറിയ രാജ്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.അതേ സമയം, വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിലകളില്‍ ഇയു ശരാശരിയേക്കാള്‍ താഴെയാണെന്ന്ും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജീവിതച്ചെലവില്‍ ലോകത്തില്‍ 39ാം സ്ഥാനം
ലോകത്തിലെ ഏറ്റവും ചെലവേറിയ 39ാമത്തെ നഗരമാണ് ഡബ്ലിനെന്ന് പുതിയ കോസ്റ്റ് ഓഫ് ലിവിംഗ് റിപ്പോര്‍ട്ട് പറയുന്നു.മദ്യപാനവും പുകയില ഉപയോഗവും യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 87 ശതമാനം കൂടുതലാണ്. ഇത് രാജ്യത്ത് ഉയര്‍ന്ന എക്സൈസ് ടാക്സിനും മറ്റ് നികുതികള്‍ക്കും കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ് എന്നീ വിഭാഗങ്ങളിലാണ് അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനെ ഏറ്റവും ‘പിന്നിലാക്കുന്നത്’. ഇവിടുത്തെ റെസ്റ്റോറന്റുകളും ഹോട്ടലുകളും 29 ശതമാനം കൂടുതല്‍ ചെലവേറിയതാണ്.
ഗതാഗത സേവനങ്ങളും 37 ശതമാനം കൂടുതലാണ്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളേയും ‘തോല്‍പ്പി’ച്ചിരിക്കുകയാണ് അയര്‍ലണ്ട്.ഭക്ഷണത്തിനും ലഹരിപാനീയങ്ങള്‍ക്കും കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില ഇയു ശരാശരിയേക്കാള്‍ 13 ശതമാനം കൂടുതലാണ്.
ജീവിതച്ചെലവ് ഒരു പ്രശ്നമാണെന്ന് വിദഗ്ധന്‍
പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തില്‍ താഴെയാണെങ്കിലും ജീവിതച്ചെലവ് ഒരു പ്രധാന പ്രശ്നമാണെന്ന് യൂറോസ്റ്റാറ്റ് കണ്ടെത്തലുകള്‍ ബോധ്യപ്പെടുത്തുന്നതായി കെബിസി ബാങ്കിലെ സാമ്പത്തിക വിദഗ്ധന്‍ ഓസ്റ്റിന്‍ ഹ്യൂസ് പറഞ്ഞു.ഇവിടുത്തെ കുടുംബങ്ങളുടെ വാങ്ങല്‍ ശേഷി യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ താഴെയാണ്. ഇത് സമ്പന്ന രാജ്യമായ ലക്സംബര്‍ഗിലേതിനേക്കാള്‍ 30 ശതമാനം താഴെയാണെന്നാണ് ഡാറ്റ കാണിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.