ഡബ്ലിന് : നിര്‍മ്മാണ മേഖല ഫുള്‍ സ്വിംഗിലായെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെളിപ്പെടുത്തല്‍. ഈ വര്‍ഷം രണ്ടാം പാദത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ നിര്‍മ്മാണ മേഖല തിരിച്ചുവന്നുവെന്നാണ് സിഎസ്ഒയുടെ കണക്കുകള്‍ പറയുന്നത്.
അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മ്മാണത്തില്‍ വലിയ മുന്നേറ്റം നടത്തിയതായും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.വീടുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും നിര്‍മ്മാണം രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് നടന്നതെന്നും സിഎസ്ഒ പറയുന്നു.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പൂര്‍ത്തിയാക്കിയ വീടുകളില്‍ 50.6%വും സ്‌കീമുകളായിരുന്നു. 26.5% അപ്പാര്‍ട്ടുമെന്റുകളും 22.9% സിംഗിള്‍ ഡ്വെല്ലിംഗ്സുകളുമായിരുന്നു. അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മ്മാണത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നേട്ടമാണെന്ന് കണക്കുകള്‍ പറയുന്നു.ഒരു ക്വാര്‍ട്ടറില്‍ ഇത്രയും യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് ആദ്യമായാണെന്ന് കണക്കുകള്‍ സ്‌ക്ഷ്യപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 16.2% അപ്പാര്‍ട്ടുമെന്റുകളാണ് നിര്‍മ്മിക്കാനായത്. 2019 ല്‍ ഇത് 13.8%മായിരുന്നു.
ഡബ്ലിന്‍
അയര്‍ലണ്ടിലാകെ 1,333 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ വര്‍ഷം രണ്ടാം പാദത്തില്‍ നിര്‍മ്മിച്ചത്.2019ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഇരട്ടിയിലധികമാണ് (101.4%). കോവിഡ് -19 നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 154.4% വര്‍ദ്ധനവാണ് ഇത് കാണിക്കുന്നത്. പൂര്‍ത്തിയാക്കിയവയില്‍ മൂന്നില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകളും ഡബ്ലിനിലും 27.1% മിഡ് ഈസ്റ്റിലുമാണ്.പ്രാദേശിക ഇലക്ടറല്‍ ഏരിയകളില്‍ പൂര്‍ത്തിയാക്കിയ അപ്പാര്‍ട്ട്മെന്റുകളുടെ ഡാറ്റകളും ആദ്യമായി സി.എസ്.ഒ . പുറത്തിറക്കി. പടിഞ്ഞാറന്‍ ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്സ്റ്റൗണ്‍-മുള്‍ഹുദ്ദെര്‍ട്ടിനാണ് 185 എണ്ണം പൂര്‍ത്തിയാക്കി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്.
ഡബ്ലിന് പുറത്ത് 100 യൂണിറ്റുകള്‍ പൂര്‍ത്തിയാക്കിയ ഒരേയൊരു ഏരിയ വെസ്റ്റ് കോര്‍ക്കിലെ സ്‌കിബ്രീനാണ്.101 യൂണിറ്റുകളാണ് ഇവിടെ പൂര്‍ത്തിയാക്കിയത്.
2,539 ഹൗസിംഗ് യൂണിറ്റുകളും പൂര്‍ത്തിയാക്കി
ഈ വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 2,539 ഹൗസിംഗ് യൂണിറ്റുകളാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തേതുമായി നോക്കുമ്പോള്‍ ഇത് 38.2% വര്‍ദ്ധനവാണിത്.2019ലേതിനേക്കാള്‍ 10.1% കൂടുതലും.
കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംഗിള്‍ വാസസ്ഥലങ്ങളുടെ നിര്‍മ്മാണവും കൂടി. 32.4% വര്‍ധനവാണ് ഇവിടെയുണ്ടായത്.1,149 യൂണിറ്റുകളാണ് പൂര്‍ത്തിയായത്.2019ലേതിനേക്കാള്‍ 12.6% കുറവാണിതെന്നും സിഎസ്ഒ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.