head1
head3

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിലും അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രക്ഷയില്ല..!

ഡബ്ലിന്‍ : കോവിഡ് -19ന്റെ രണ്ടാം തരംഗത്തിലും അയര്‍ലണ്ടിലെ രോഗബാധിതരില്‍ നല്ലൊരു ശതമാനവും ആരോഗ്യപ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 22% വും ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധിതര്‍ വെറും 6 ശതമാനം മാത്രമെന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നത്.അതാണ് ഒരാഴ്ചയ്ക്കുള്ളില്‍ 22 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ 476 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് -19 പോസിറ്റീവായത്.അവരില്‍ മൂന്നിലൊന്നും ഡബ്ലിനിലാണ്. രോഗം ബാധിച്ച നഴ്സുമാരില്‍ 79% സ്ത്രീകളാണ്.

സെപ്റ്റംബര്‍ 29 നും ഒക്ടോബര്‍ 12 നും ഇടയില്‍ ശേഖരിച്ച കണക്കുകളാണിതെന്ന് ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (എച്ച്.പി.എസ്. സി) വ്യക്തമാക്കി.

പിപിഇ കിറ്റുകളുള്‍പ്പടെ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് ചില സ്ഥലങ്ങളില്‍ ,പ്രേത്യേകിച്ചും നഴ്സിംഗ് ഹോമുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുള്ളതിനാല്‍ ഉള്ളവര്‍ കൂടുതല്‍ സമയം സേവനം ചെയ്യേണ്ടതായും വരുന്നുണ്ട്. അതിനിടയിലാണ് കോവിഡ് ദുരിതങ്ങളും ഇവരെ പിടികൂടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

.

Comments are closed.