അമിതമായ ആശങ്ക മൂലം ഐറിഷ് ജനത വന്‍തുക ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ചെലവിടുന്നതായി ഗവേഷണം
ഡബ്ലിന്‍ : ആരോഗ്യം എല്ലാവരുടെയും ഉല്‍ക്കണ്ഠയാണ്, എന്നുവെച്ച് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ പണം പാഴാക്കുന്നത് നല്ലതല്ലല്ലോ. അമിതമായ ആശങ്ക മൂലം വന്‍തുക ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ചെലവിടുന്ന ഭൂരിപക്ഷത്തിനും അതിന്റെ വ്യവസ്ഥകളെക്കുറിച്ചോ ലഭിക്കുന്ന പായ്ക്കേജിനെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നാണ് അടുത്തിടെ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ എല്ലാം അവര്‍ വഹിച്ചുകൊള്ളുമെന്നാണ് പലരുടെയും ധാരണ. ഒടുവില്‍ ക്ലയിം ചെയ്യുമ്പോഴാണ് പല വ്യവസ്ഥകളും തര്‍ക്കവിഷയമാകുന്നത്.പലരും ആവശ്യമായതില്‍ കൂടുതല്‍ ഇന്‍ഷുറന്‍സിന് ചെലവിടുന്നുണ്ട്. അഞ്ചില്‍ മൂന്ന് ഇന്‍ഷുറന്‍സ് പോളിസി ഉടമകളും ഇങ്ങനെയുള്ളവരാണ്.വര്‍ഷം തോറും ആരോഗ്യ പരിരക്ഷ അവലോകനം ചെയ്യാനും ആവശ്യമായതിന് മാത്രം ഇന്‍ഷുറന്‍സ് എടുക്കാനും അതുകൊണ്ടുതന്നെ അവര്‍ക്ക് കഴിയുന്നുമില്ല.
പ്രതിവര്‍ഷം 500 യൂറോയില്‍ കൂടുതല്‍ അനാവശ്യമായി ഇവര്‍ ചെലവഴിക്കുന്നുവെന്നാണ് 1000 പേരുടെ പോളിസി അവലോകനത്തെ അടിസ്ഥാനമാക്കി ടോട്ടല്‍ ഹെല്‍ത്ത്കവര്‍.ഇ എന്ന കണ്‍സള്‍ട്ടന്‍സിയാണ് ഗവേഷണം നടത്തിയത്.പോളിസി ഉടമകളില്‍ 60%പേരും തെറ്റായ പ്ലാനാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഗവേഷണം പറയുന്നു.
കൂടുതലായി ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ഇന്‍ഷുറന്‍സ് മേഖലയിലെ അനുചിതമായ കവറേജുകളും മറ്റും പുറത്തറിയുന്നതെന്ന് പഠനംപറയുന്നു.അനാവശ്യമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് അടയ്ക്കുന്ന തുക ഉപയോഗിച്ച് വാഹനത്തിന്റെ വീടിന്റെയോ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ കഴിയും.അതിനാല്‍ അമിതമായി പണം നല്‍കുന്നത് ഒഴിവാക്കാന്‍ ഇപ്പോള്‍ത്തന്നെ നടപടിയെടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിആവശ്യപ്പെടുന്നു.
ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭീതി മൂലം പ്രായമായവരില്‍ പലരും പ്രത്യേകിച്ച് 60 ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ ഇപ്പോഴും പോളിസികള്‍ മാറ്റിയെടുക്കാന്‍ വിമുഖത കാണിക്കുന്നതായും അദ്ദേഹം പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.