head3
head1

നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി : കാമ്പെയിനുമായി അന്താരാഷ്ട്ര നഴ്സസ് ദിനം കടന്നുവരുന്നു….

ഡബ്ലിന്‍ : നഴ്സിംഗുള്‍പ്പടെയുള്ള ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം കടന്നുവരുന്നു.
നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ കാതല്‍.ഓരോ വര്‍ഷവും വ്യത്യസ്തമായ തീമാണ് ദിനാചരണം മുന്നോട്ടുവെയ്ക്കാറുള്ളത്.

ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ഐ സി എന്‍) അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്.ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐ സി എന്‍.
ആഗോള ആരോഗ്യ വെല്ലുവിളികളെ നേരിടാന്‍ നഴ്‌സുമാര്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് കൂടി നഴ്‌സസ് ദിനം കേന്ദ്രീകരിക്കുന്ന പ്രധാന വിഷയമാണ്.

കോവിഡ് പകര്‍ച്ചവ്യാധി നല്‍കിയ പാഠങ്ങള്‍ നടപ്പാക്കുന്നതിനുള്ള പ്രയത്നമാണ് ഇനിയുണ്ടാകേണ്ടതെന്ന് ഐ സി എന്‍ പ്രസിഡന്റ് ഡോ പമേല സിപ്രിയാനോ പറഞ്ഞു

സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്സ് നഴ്‌സിംഗ് റിപ്പോര്‍ട്ട് പോലെയുള്ള നിരവധി സുപ്രധാന പ്രസിദ്ധീകരണങ്ങള്‍ ഈ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആഹ്വാനം ചെയ്യുന്നുണ്ട്.നഴ്‌സിംഗില്‍ ഉണ്ടാകേണ്ട ഉയര്‍ന്ന നിക്ഷേപവും ഇവ ആവശ്യപ്പെടുന്നു.

നമ്മുടെ നഴ്സുമാര്‍. നമ്മുടെ ഭാവി എന്ന കാമ്പെയ്‌നിലൂടെ നഴ്‌സുമാരുടെ കൂടി ശോഭനമായ ഭാവിയാണ് ലക്ഷ്യമിടുന്നതെന്ന് സിപ്രിയാനോ പറഞ്ഞു എല്ലാവരുടെയും കണ്ണില്‍ നഴ്‌സിംഗിനെ അമൂല്യമായി മാറ്റുകയാണ് വേണ്ടത്.

വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആഗോള ആരോഗ്യ സംവിധാനങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്തണമെന്നതും ഈ വര്‍ഷത്തെ കാമ്പയിന്‍ പരിശോധിക്കുമെന്ന് ഡോ സിപ്രിയാനോ കൂട്ടിച്ചേര്‍ത്തു.

ഏതു പ്രതിസന്ധിയിലും മുന്നില്‍ നില്‍ക്കുന്നതിനൊപ്പം നല്ല മാറ്റങ്ങളുടെ മുന്നില്‍ നില്‍ക്കാനും ശ്രദ്ധിക്കണമെന്നും സിപ്രിയാനോ പറഞ്ഞു

‘യഥാര്‍ത്ഥ യോദ്ധാക്കളെപ്പോലെ  ആരോഗ്യരംഗത്തെ എല്ലാ  പോരാട്ടങ്ങളിലും മുൻനിരയിൽ നിന്ന് ജനസഹസ്രങ്ങൾക്ക് കരുതലും സ്വാന്തനവും നൽകുന്ന  എല്ലാ നഴ്‌സുമാര്‍ക്കും നഴ്‌സസ് ദിനാശംസകള്‍!ഹാപ്പി നഴ്‌സസ് ഡേ 2023.’
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.