കരുതലിന്റെ കൈപിടിക്കാന്‍ ഒരു തിരുനാള്‍
മാര്‍ റാഫേല്‍ തട്ടില്‍ (സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ്)

പരസ്പര ധാരണയും സഹകരണവും സജീവമായി കാണാന്‍ കഴിയും ക്രിസ്മസില്‍. ഇടം കാണിക്കുന്നവരെയും കരുത്ത് പകരുന്നവരെയും അവിടെ കാണാം. ഇന്ന് സമൂഹത്തില്‍ എത്രയോ പേര് ഒറ്റപ്പെട്ടിരിക്കുന്നു. വാര്‍ധക്യത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിക്കള്‍. മക്കളെ വേണ്ടെന്നു വയ്ക്കുന്ന മാതാപിതാക്കള്‍… ഇവിടെയാണ് ക്രിസ്മസിന്റെ അര്‍ഥമെന്തെന്ന് നാം ധ്യാനിക്കേണ്ടത്.
അശരണര്‍ക്ക് ഇടം കാണിച്ചു കൊടുക്കാന്‍ നമുക്ക് കഴിയുമ്പോള്‍ മാത്രമേ ക്രിസ്മസിന്റെ സന്തോഷവും സമാധാനവും കൈവരുകയുള്ളൂ. മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണ് ക്രിസ്മസ്. സംഘര്‍ഷങ്ങളില്‍ ഔദാര്യത്തോടും സന്മനസ്സോടും കൂടെ വിട്ടുകൊടുക്കാനുള്ള സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. ആരെയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടുംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്. ഏവര്‍ക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങള്‍
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.